July 28, 2026 |
Share on

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ പെണ്‍കുട്ടികളെ മുടിക്കുത്തിന് പിടിച്ച് മാറ്റി പോലീസ്/ വീഡിയോ

സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളില്‍ ഒരാളെ ലാത്തി കൊണ്ടടിക്കുകയും മറ്റെയാളേ മുടിക്കുത്തിന് പിടിച്ച് പോലീസ് വാഹനത്തിലേക്ക് തള്ളുന്നതും ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുമ്പില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശില്‍ അഹമ്മദ്ബാദ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷാ. അമിത്ഷാ കടന്നുപോകുന്ന റോഡിലേക്ക് രണ്ട് വിദ്യാര്‍ത്ഥിനികളും ഒരു വിദ്യാര്‍ത്ഥിയും ‘അമിത് ഷാ മടങ്ങിപ്പോകൂ’ എന്ന മുദ്രാവാക്യത്തോടെ കരിങ്കൊടി വീശുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളില്‍ ഒരാളെ ലാത്തി കൊണ്ടടിക്കുകയും മറ്റെയാളേ മുടിക്കുത്തിന് പിടിച്ച് പോലീസ് വാഹനത്തിലേക്ക് തള്ളുന്നതും ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടികളെ പുരുഷ പോലീസുകാര്‍ ബലം പിടിച്ച് മാറ്റിയതിനെതിരെയും മര്‍ദ്ദിച്ചതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×