June 04, 2026 |
Share on

പശുവിനെ വെച്ചൊരു വിവാഹ അഭ്യര്‍ത്ഥന; അമ്പരന്ന് കാമുകി!

ക്ഷീര കര്‍ഷകനായ ക്രിസ് തന്റെ ഫാമിലെ എലീഡിന് ഏറ്റവും പ്രിയപ്പെട്ട കര്‍ലിടോപ്പ് എന്ന പശുവിനെയാണ് തന്റെ വിവാഹ അഭ്യര്‍ത്ഥന സന്ദേശം എത്തിക്കാന്‍ ചുമതലപ്പെടുത്തിയത്.

പല രീതിയിലുള്ള വിവാഹ അഭ്യര്‍ത്ഥന കണ്ടിട്ടും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അഭ്യര്‍ത്ഥന ആദ്യമായിരിക്കും. തന്റെ കാമുകിയായ എലീഡ് ഫ്രെയ്‌സനോട് ക്രിസ് ഗോസപ്പല്‍ ചോദിച്ചു- ‘എന്നെ വിവാഹം കഴിക്കാമോ?” എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ഒന്നു പുഞ്ചിരിച്ചതിന് ശേഷം എലീഡ് തന്റെ സമ്മതം ക്രിസിനെ അറിയിച്ചു. എങ്ങനെയാണ് ക്രിസ് തന്റെ വിവാഹ അഭ്യര്‍ത്ഥന നടത്തിയതെന്നല്ലെ ചിന്തിക്കുന്നത്? എന്നാല്‍ അധികം ചിന്തിക്കേണ്ട ഈ ചിത്രം നോക്കിയാല്‍ മനസ്സിലാവും.


ക്ഷീര കര്‍ഷകനായ ക്രിസ് തന്റെ ഫാമിലെ എലീഡിന് ഏറ്റവും പ്രിയപ്പെട്ട കര്‍ലിടോപ്പ് എന്ന പശുവിനെയാണ് തന്റെ വിവാഹ അഭ്യര്‍ത്ഥന സന്ദേശം എത്തിക്കാന്‍ ചുമതലപ്പെടുത്തിയത്. കര്‍ലിടോപ്പിന്റെ പുറത്ത് ‘will you marry me’ എന്ന് എഴുതി എലീഡിന്റെ പക്കല്‍ അയ്ക്കുകയായിരുന്നു. സ്വക്കോട്ടീഷ്‌കാരായ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×