June 05, 2026 |
Share on

പിഞ്ചുകുഞ്ഞുമായി എത്തിയ വനിത ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചു/ചിത്രങ്ങള്‍

ഇറാഖി സൈന്യം കൂട്ടമായി നില്‍ക്കുന്നയിടത്തിലൂടെ കടന്നുപോയ യുവതി ട്രിഗര്‍ അമര്‍ത്തുന്നതിലെ അപാകതയോ മറ്റോ കാരണം വൈകിയാണ് ബോംബ് പൊട്ടിയത്

ഈ ചിത്രം ആദ്യ നോട്ടത്തില്‍ ഒരു യുവതി തന്റെ കുഞ്ഞിനെയും കൊണ്ട് നടന്നുപോവുകയാണെന്നാണ് തോന്നുക. പക്ഷെ ഇവര്‍ ഒരു ഐഎസ് ചാവേര്‍ ആയിരുന്നു. ചിത്രത്തില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവരുടെ വലതുകൈയില്‍ ബാഗിന്റെ വളളിയോടൊപ്പം ബോംബിന്റെ ട്രിഗറും ഇരിക്കുന്നത്. ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ പെട്ടതായിരുന്നു ഈ യുവതി.


ഇറാഖി സൈന്യം കൂട്ടമായി നില്‍ക്കുന്നയിടത്തിലൂടെ കടന്നുപോയ യുവതി ട്രിഗര്‍ അമര്‍ത്തുന്നതിലെ അപാകതയോ മറ്റോ കാരണം വൈകിയാണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തില്‍ കുഞ്ഞും യുവതിയും രണ്ട് പട്ടാളകാരും മരിച്ചു. ഏതാനും പട്ടാളകാര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു ഇറാഖി ചാനല്‍ മൗസ്ല്ല്യ ടിവിയുടെ ക്യാമറമാനാണ് ഇവര്‍ പൊട്ടിത്തെറിക്കുന്നതിന്റെ മുമ്പുള്ള ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ യുവതി ചാവേറായിരുന്നു എന്ന് മനസ്സിലായത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Zd77RD

Leave a Reply

Your email address will not be published. Required fields are marked *

×