May 13, 2025 |
Share on

മിന്നുന്നതില്‍ ചിലതെല്ലാം പൊന്ന് തന്നെ: റഷ്യന്‍ വിമാനത്തില്‍ നിന്ന് റണ്‍വേയിലേയ്ക്ക് ‘സ്വര്‍ണമഴ’

ചോര്‍ച്ചയുണ്ടായ ഉടന്‍ ഉടന്‍ വിമാനം തിരിച്ചിറക്കി. കനേഡിയന്‍ കമ്പനിയായ കിന്റോസ് ഗോള്‍ഡ് ആണ് ഖനി ഉടമസ്ഥര്‍. സ്വര്‍ണവും വെള്ളിയുമടക്കം എല്ലാ ലോഹഭാഗങ്ങളും കണ്ടെടുത്തതായും ഒരു തരത്തിലുള്ള നഷ്ടവും സംഭവിച്ചിട്ടില്ലെന്നും കമ്പനി വക്താവ് അവകാശപ്പെടുന്നു.

ടേക്ക് ഓഫ് ചെയ്ത റഷ്യന്‍ വിമാനത്തില്‍ നിന്ന് റണ്‍വേയിലേയ്ക്ക് വീണത് നിറയെ സ്വര്‍ണവും വെള്ളിയും. സൈബീരിയയിലെ യാകുത്സ്‌ക് എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ചരക്ക് വിമാനമാണ് റണ്‍വേയില്‍ സ്വര്‍ണമഴ പെയ്യിച്ചത്. വിമാനത്തിന്റെ കാര്‍ഗോ ഡോര്‍ അബദ്ധത്തില്‍ തുറക്കുകയായിരുന്നു. ചുകോത്ക മേഖലയിലെ കുപോല്‍ ഖനിയില്‍ നിന്നാണ് സ്വര്‍ണമടക്കമുള്ള ലോഹങ്ങള്‍ കൊണ്ടുപോയിരുന്നത്. മൊത്തം 9.3 ടണ്‍ ഭാരം വരുന്ന ലോഹമാണ് വിമാനത്തിലുണ്ടായിരുന്നത്. 3.4 ടണ്‍ ഭാരം വരുന്ന 172 ലോഹക്കട്ടകള്‍ റണ്‍വേയില്‍ കണ്ടെത്തി.

ചോര്‍ച്ചയുണ്ടായ ഉടന്‍ ഉടന്‍ വിമാനം തിരിച്ചിറക്കി. കനേഡിയന്‍ കമ്പനിയായ കിന്റോസ് ഗോള്‍ഡ് ആണ് ഖനി ഉടമസ്ഥര്‍. സ്വര്‍ണവും വെള്ളിയുമടക്കം എല്ലാ ലോഹഭാഗങ്ങളും കണ്ടെടുത്തതായും ഒരു തരത്തിലുള്ള നഷ്ടവും സംഭവിച്ചിട്ടില്ലെന്നും കമ്പനി വക്താവ് അവകാശപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/n9WB8p

Leave a Reply

Your email address will not be published. Required fields are marked *

×