ഒരുമിച്ച് ബൈക്കില്‍ വന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരും ആന്റി റോമിയോ സ്ക്വാഡും തല്ലി. ഇവരുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരും റോമിയോ സ്‌ക്വോഡും അവര്‍ തമ്മിലുള്ള ബന്ധം ആരായുകയും തുടര്‍ന്ന് ഇരുവരെയും വടികൊണ്ട് തല്ലുകയുമായിരുന്നു. മുഖം മറച്ച പ്രവര്‍ത്തകരാണ് ഇവരെ തല്ലുന്നത്. വീഡിയോ പകര്‍ത്തിയതും ഇവരുടെ തന്നെ ആളുകളാണെന്ന് കരുതുന്നത്.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ആന്റി റോമിയോ സ്‌ക്വാഡുകളും ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരും വ്യാപക ആക്രമങ്ങളാണ് നടത്തുന്നത്. ബിജെപി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘പൂവാലവിരുദ്ധ സംഘങ്ങള്‍’ രൂപീകരിക്കും എന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്റി റോമിയോ സ്‌ക്വാഡിനു രൂപം നല്‍കിയത്.