June 06, 2026 |
Share on

‘ഗോഡ് ഫാദര്‍’ മാര്‍ലോ ബ്രാന്‍ഡോയെ അനുകരിച്ച് ‘ഉലകനായകന്‍’ കമല്‍ഹാസന്‍/ വീഡിയോ

മാര്‍ലോ ബ്രാന്‍ഡോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണവും ഉച്ചാരണവും ചേഷ്ഠകളും അനുകരിച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്

ഫ്രാന്‍സിസ് കപ്പോളയുടെ വിഖ്യാതമായ സിനിമ ‘ഗോഡ് ഫാദര്‍’-ലെ കഥാപത്രത്തിലൂടെ അനശ്വര നടന്‍ മാര്‍ലോ ബ്രാന്‍ഡോയെ അനുകരിച്ച് ‘ഉലകനായകന്‍’ കമല്‍ഹാസന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. തന്റെ അഭിനയജീവിതത്തിന് പ്രചോദനമാണ് മാര്‍ലോ ബ്രാന്‍ഡോയെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുള്ള കമല്‍ ഹാസന്‍ ‘ഗോഡ് ഫാദറിനെ’ അനുകരിച്ചത് ഒരു ഇന്റര്‍വ്യൂവിന് ഇടയ്ക്കായിരുന്നു.

ഗോഡ് ഫാദറിലെ മാര്‍ലോ ബ്രാന്‍ഡോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണവും ഉച്ചാരണവും ചേഷ്ഠകളും അതേപോലെ അനുകരിച്ചാണ് ഉലകനായകന്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 2016 ജൂലൈയിലായിരുന്നു ഈ അഭിമുഖം. ഗോഡ് ഫാദറിലെ ഡോണ്‍ വിറ്റോ കൊറിയോണിയെ അനുകരിക്കുന്ന കമല്‍ഹാസന്റെ വീഡിയോ കാണൂ-

Leave a Reply

Your email address will not be published. Required fields are marked *

×