June 06, 2026 |
Share on

ഈണത്തില്‍ രാമായണം ചൊല്ലി യു പ്രതിഭാ എംഎല്‍എ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാമായണമാസാചരണത്തിനു തുടക്കമായി. നന്മകള്‍ പ്രചരിപ്പിക്കുന്നതിന് ആകട്ടെ ഓരോ വിശ്വാസവും …. വായനയും

സിപിഎം രമായണ മാസാചരണം നടത്തുന്നില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തേണ്ട തരത്തില്‍ വിവാദമയര്‍ന്നതിന് പിറകെ ഈണത്തില്‍ രാമായണ പാരായണം നടത്തി സിപിഎം കായകുളം എംഎല്‍എ യു പ്രതിഭ. തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ 18 ന് എംഎല്‍എ തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്.

രാമായണമാസാചരണത്തിനു തുടക്കമായി. നന്മകള്‍ പ്രചരിപ്പിക്കുന്നതിന് ആകട്ടെ ഓരോ വിശ്വാസവും …. വായനയും എന്ന കുറിപ്പോടെയാണ് എംഎല്‍എ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

രാമായണം വായിക്കുന്ന വീഡിയോക്ക് പിറകെ സ്വാമി അഗ്നിവേശിനെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന വീഡിയോയും എംഎല്‍എ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തി നിര്‍ഭരമായ ശരികള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സമയത്ത് പക്ഷേ ഒട്ടു നല്ലതല്ലാത്ത വാര്‍ത്തയാണ് സ്വാമി അഗ്നി വേശിനെതിരായ ആക്രമണമെന്ന് പറയുന്നതാണ് എംഎല്‍എയുടെ രണ്ടാമത്തെ വീഡിയോ. ഇതില്‍ ശക്തമായി അപലപിക്കണമെന്നും പ്രതിഭ എംഎല്‍എ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×