June 06, 2026 |
Share on

മാനസികരോഗിയായ സ്ത്രീയെ മര്‍ദ്ദിച്ച് ജയ് ശ്രീറാം, അള്ളാ എന്ന്‌ വിളിപ്പിച്ച് ക്രൂരത/ വീഡിയോ

അക്രമികളുടെ കൃഷിസ്ഥലത്ത് കയറിയതിനാണ് മാനസിക രോഗിയായ സ്ത്രീയെ മര്‍ദ്ദിച്ചതെന്ന് പോലീസ്

രാജസ്ഥാനില്‍ മാനസികരോഗിയായ സ്ത്രീയെ മര്‍ദ്ദിച്ച് ജയ് ശ്രീറാം, ജയ് ഹനുമാന്‍, അള്ളായെന്നും വിളിപ്പിക്കുന്നിന്റെ വീഡിയോ പ്രചരിക്കുന്നു. നാഗൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന സംഭവമായിരുന്നു ഇത്. പൈപ്പ് ഉപയോഗിച്ച് സ്ത്രീയെ മര്‍ദ്ദിച്ചിവര്‍ മുഖം മറച്ചിരുന്നെങ്കിലും രണ്ട് പേരെ തിരിച്ചറിഞ്ഞ് അവരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. പ്രകാശ് മേഘവാല്‍, ശ്രാവണ്‍ മേഘവാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തവരെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. അക്രമികളുടെ കൃഷിസ്ഥലത്ത് കയറിയതിനാണ് മാനസിക രോഗിയായ സ്ത്രീയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×