June 26, 2026 |
Share on

ജങ്ക് ഫുഡ് കഴിച്ച് തടിച്ചുകൊഴുത്ത കുരങ്ങന് കടുത്ത ആഹാര നിയന്ത്രണം/ വീഡിയോ

ടൂറിസ്റ്റുകള്‍ നല്‍കുന്ന ജങ്ക്ഫുഡുകളും, ശീതള സോഡകളും കഴിച്ചാണ് പ്രദേശവാസികള്‍ ‘അങ്കിള്‍ ഫാറ്റ്’ എന്നുവിളിക്കുന്ന ഈ കുരങ്ങന്‍ തടിയനായത്

ജങ്ക് ഫുഡ് കഴിച്ച് തടിച്ചുകൊഴുത്ത മൃഗശാലയിലെ കുരങ്ങന് അധികൃതര്‍ കടുത്ത ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തി. തായ്‌ലന്‍ഡിലെ മൃഗശാലയിലെ കുരങ്ങനാണ് മൃഗഡോക്ടറുമാരുടെ നിര്‍ദ്ദേശപ്രകാരം ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റുകള്‍ നല്‍കുന്ന ജങ്ക്ഫുഡുകളും, ശീതള സോഡകളും കഴിച്ചാണ് പ്രദേശവാസികള്‍ ‘അങ്കിള്‍ ഫാറ്റ്’ എന്നുവിളിക്കുന്ന ഈ കുരങ്ങന്‍ തടിയനായത്. മൃഗഡോക്ടര്‍മാര്‍ പറയുന്നത് ഈ കൊഴുപ്പ് അടിഞ്ഞ തടി, ട്യൂമറിന്റെ തുടക്കമാണെന്നാണ്. അതുകാരണം ആഹാര നിയന്ത്രണത്തിന്റെ ഭാഗമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ പുതിയ ഭക്ഷണക്രമങ്ങളാണ് ഈ കുരങ്ങന് അധികൃതര്‍ നല്‍കുന്നത്. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×