July 08, 2026 |
Share on

യുദ്ധവിമാനം പറത്തി ആകാശത്ത് പുരുഷലിംഗം വരച്ചു; വൈമാനികര്‍ക്ക് എട്ടിന്റെ പണി

നിരുത്തരവാദപരവും പക്വതയില്ലാത്തതുമായ പേരില്‍ നാവികസേന മാപ്പുചോദിക്കുന്നതായി വൈസ് അഡ്മിറല്‍ ഷൂമാക്കര്‍ പറഞ്ഞു.

യുഎസ് നാവികസേനയുടെ യുദ്ധവിമാനം ഉപയോഗിച്ച് ആകാശത്ത് പുരുഷലിംഗത്തിന്റെ പടം വരച്ചുകളിച്ച വൈമാനികര്‍ക്ക് എട്ടിന്റെ പണി. പടിഞ്ഞാറന്‍ വാഷിംഗ്ടണിലെ വിഡ്‌ബേ ഐലന്റിലെ നാവിക വ്യോമകേന്ദ്രത്തില്‍ നിന്നും പറന്ന ഇലക്ടോണിക് യുദ്ധവിമാനം ഉപയോഗിച്ചാണ് വൈമാനികര്‍ വ്യാഴാഴ്ച ഒരു ഗ്രാമപ്രദേശത്തിന് മുകളിലുള്ള ആകാശത്തില്‍ പുരുഷലിംഗം വരച്ചുകളിച്ചത്. ഇതുകണ്ട ഗ്രാമവാസികള്‍ ചിത്രങ്ങള്‍ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് വൈമാനികര്‍ക്ക് വിനയായത്.

എന്‍എഎസ് വിഡ്‌ബേയിലെ കുറച്ചു വൈമാനികര്‍ ആകാശ എഴുത്ത് നടത്തി എന്നായിരുന്നു ഒരു ട്വീറ്റ്. സംഭവിക്കാവുന്നതില്‍ ഏറ്റവും മഹത്തരമായ കാര്യമാണ് ആകാശത്തുളള പുരുഷലിംഗം എന്നായിരുന്നു മറ്റൊന്നു. ഏതായാലും സംഭവം നാവിക ഉദ്യോഗസ്ഥരില്‍ അത്ര കൗതുകം ജനിപ്പിച്ചിട്ടില്ല. വൈമാനികരുടെ നടപടി ധാര്‍മ്മികവിരുദ്ധവും അസ്വീകാര്യവുമാണെും നാവികസേനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണൊണ് അവരുടെ അഭിപ്രായം. സംഭവത്തില്‍ പങ്കെടുത്തവരെ വിമാനം പറത്തുതില്‍ നിന്നും തല്‍ക്കാലം മാറ്റി നിറുത്തിയിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും നാവികസേനയുടെ ഒരു പ്രസ്താവന പറയുന്നു. നിരുത്തരവാദപരവും പക്വതയില്ലാത്തതുമായ പേരില്‍ നാവികസേന മാപ്പുചോദിക്കുന്നതായി വൈസ് അഡ്മിറല്‍ ഷൂമാക്കര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

×