എടപ്പാളില്‍ ഹർത്താൽ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു/ വീഡിയോ

ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

എടപ്പാളില്‍ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. ബൈക്കുകളില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. ആര്‍.എസ്.എസ് കൊടിയുമേന്തി നിരവധി ബൈക്കുകളില്‍ നഗരത്തിലെത്തിയ അക്രമകാരികളെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ ആക്രമങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികരണം ആണ് എടപ്പാളിൽ ഉണ്ടായിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വാദം.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment