January 13, 2025 |
Share on

‘അടിച്ചു കൊല്ലെടാ അവളെ’ ഭക്തയ്ക്ക് നേരെ നടപന്തലില്‍ പ്രതിഷേധക്കാരന്റെ ആക്രോശം

പൊലീസിന്റെ സംരക്ഷണത്തില്‍ നടപന്തലില്‍ വച്ചായിരുന്നു ആക്രമിക്കാനുള്ള ശ്രമം.

ശബരിമല സന്നിധാനത്ത് എത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ആക്രോശിക്കുന്ന പ്രതിഷേധക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹിന്ദു വിശ്വാസ പ്രകാരം മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ മുതിരുന്ന ദൃശ്യങ്ങളിലുള്ളത്. പൊലീസിന്റെ സംരക്ഷണത്തില്‍ നടപന്തലില്‍ വച്ചായിരുന്നു ആക്രമിക്കാനുള്ള ശ്രമം. ‘അടിച്ചു കൊല്ലെടാ അവളെ’ എന്നാക്രോശിച്ചുകൊണ്ട് ഓടിയടുകുന്നതാണ് വീഡിയോ. ഇയാളെ പോലീസ് ഉദ്യോഗ്ഥര്‍ തള്ളിമാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് തശ്ശൂര്‍ സ്വദേശിനിക്ക് പുറമെ നേരത്തെ ദര്‍ശനം നടത്തിമടങ്ങുകയും വീണ്ടും ദര്‍ശനത്തിനത്തുകയും ചെയത തമിഴ്നാട് സ്വദേശിനിക്ക് നേരെയും പ്രതിഷേധം ഉയര്‍ന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. പതിനെട്ടാം പടിക്ക്തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു പ്രതിഷേധം.

അയ്യപ്പസന്നിധിയില്‍ ആചാരസംരക്ഷകന്റെ ‘നടുവിരല്‍ നമസ്‌കാരം’

×