UPDATES

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; വധശ്രമം മൂന്നാംതവണ, കേസ് എടുത്തില്ലെന്ന് കുടുംബം

പെരുകി വരുന്ന ആസിഡ് ആക്രമണവും വൈകി കിട്ടുന്ന നീതിയും

                       

പാലക്കാട് ഒലവക്കോട് സ്വദേശിയായ ബർഷീന ലോട്ടറിക്കട നടത്തി വരുകയായിരുന്നു. ഉപ്പ നടത്തിവന്നിരുന്ന ലോട്ടറിക്കട അദ്ദേഹത്തിന്റെ മരണ ശേഷം കുടുംബത്തിനെ പോറ്റാനായി ഏറ്റെടുത്ത നടത്തുകയായിരുന്നു ബർഷീന. മെയ് 6 ന് പതിവ് പോലെ കടയിലെത്തിയ ബർഷീനക്ക് നേരെ നിനച്ചിരിക്കാത്ത ഒരു ദുരന്തം തേടിയെത്തുന്നു. കുറച്ചധികം കാലങ്ങളായി തന്റെ ജീവന് ഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും കുടുംബത്തിന് വേണ്ടി തൊഴിലെടുക്കാതിരിക്കാൻ ബർഷീനക്ക് കഴിയുമായിരുന്നില്ല. Acid attack

ബർഷീനയുടെ ലോട്ടറിക്കടയിൽ വച്ചാണ് അവർക്ക് നേരെ ആസിഡ് ആക്രമണം നടക്കുന്നത്. അക്രമത്തിൽ പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനു പിന്നാലെ ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നത്.

എന്നാൽ ബർഷീനക്ക് നേരെ ഇതിനു മുൻപും ഇയാൾ വധശ്രമം നടത്തിയിരുന്നതായി ബർഷീനയുടെ കുടുംബം ആരോപിക്കുന്നു. പോലിസിൽ അഞ്ചു മാസം മുൻപ് പരാതി നൽകിയിരുന്നെങ്കിലും, പോലീസ് ഗൗരവമായി പരിഗണിച്ചില്ലെന്നും കുടുംബം പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ബർഷീനയുടെ പിതാവ് മരണപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബർഷീന ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയിരുന്നു. പിതാവ് മരിച്ചതിനു ശേഷം  ഇയാളുടെ ശല്യം പതിവായെന്നും ബർഷീനയുടെ സഹോദരി പറയുന്നു. ഉമ്മയും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ബർഷീന. ഉപ്പ നടത്തിയിരുന്ന ലോട്ടറിക്കട അദ്ദേഹത്തിന്റെ മരണ ശേഷം കുടുംബത്തിനെ പോറ്റാനായി ഏറ്റെടുത്ത് നടത്തുകയായിരുന്നു ബർഷീന.

പതിവ് പോലെ കടയിലെത്തിയ ബർഷീനക്ക് നേരെ കയ്യിൽ കരുതിയ ആസിഡുമായി എത്തിയ കാജാ ഹുസൈൻ ആക്രമണം നടത്തുകയായിരുന്നു. ഇതിനു മുൻപ് രണ്ട് തവണ കാജാ ഹുസ്സൈൻ ബർഷീനയെ അപകടപ്പെടുത്താൻ ശ്രമിച്ചതായി സഹോദരി അഴിമുഖത്തിനോട് പറയുന്നു. രണ്ട് തവണയും തലനാരിഴക്ക് രക്ഷപെട്ട ബർഷീന മൂന്നാം തവണ ആക്രമണത്തിന് ഇരയാവുകയായിരുന്നു. പിതാവ് മരിച്ച ശേഷമാണ് ഇയാളിൽ നിന്ന് ശല്യം രൂക്ഷമായതെന്നും സഹോദരി പറയുന്നു. ഉമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീട്ടിൽ ഇയാൾ രാത്രിയിലടക്കം ഉപദ്രവിക്കാനായി എത്തിയിരുന്നതായും, അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും സഹോദരി പറയുന്നു. കുടുംബ പ്രശ്നമെന്ന് ഒഴുവാക്കി വിടും മുൻപ് ഒരു വട്ടം കേസ് പരിഗണിക്കാൻ പോലീസ് തയ്യാറായിരുന്നുവെങ്കിൽ ഈ ആക്രമണം ബർഷീനക്ക് നേരിടേണ്ടി വരില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.
നിലവിൽ പോലീസ് കസ്റ്റഡിയിയിലുള്ള കാജാ ഹുസൈനെ ചോദ്യം ചെയ്ത് വരുകയാണ്. ബർഷീനയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും കുടുംബവും പറയുന്നു. മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്.

പെരുകുന്ന ആസിഡ് അക്രമണങ്ങളും വൈകി കിട്ടുന്ന നഷ്ട്പരിഹാരവും

2016 മുതൽ 2023 വരെ കേരളത്തിൽ 113 ആസിഡ് ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ 29 പേർക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. ഇതിൽ 113 പേർക്ക് പരിക്കേൽക്കുകയും 11 പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പദ്ധതി പ്രകാരം, 40% ത്തിലധികം പൊള്ളലേറ്റ ഒരാൾക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും, അതിൽ താഴെ ദുരിതമനുഭവിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ലഭിക്കും. സംഭവം നടന്ന് 15 ദിവസത്തിനകം അതിജീവിതക്ക് ഒരു ലക്ഷം രൂപ വിതരണം ചെയ്യണം. എന്നാൽ വർഷാ വർഷം സംഭവങ്ങൾ വർദ്ധിക്കുന്നതല്ലാതെ, കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

2019 ൽ ആസിഡ് ആക്രമണം നേരിട്ട വീട്ടമ്മക്ക് 2023 ജനുവരിയിലാണ് കേസിൽ നഷ്ട്പരിഹാരം ലഭിക്കുന്നത്. മൂവാറ്റുപുഴക്കടുത്ത് എലുവിച്ചിറക്കുന്നിൽ വച്ച് ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ മായയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 42 കാരിയായ വീട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം യുവതി അപകടനില തരണം ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ഭർത്താവ്  സജീവ്അറസ്റ്റിലായിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയെങ്കിലും അന്നുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 323, 326-എ, എന്നി വകുപ്പുകൾ പ്രകാരം കേസ് എടുത്തെങ്കിലും നഷ്ടപരിഹാരം പിന്നെയും വൈകി.  2019 ൽ നടന്ന മറ്റൊരു കേസിലും കഴഞ്ഞ ആഴ്ച്ചയാണ് എറണാകുളം അഡീഷണൽ ജില്ലാ കോടതി പ്രതിക്ക് 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഉദയംപേരൂർ മണക്കുന്നം സ്വദേശി അയൽവാസിയായ അരുണിന് നേരെ ആസിഡ് ആക്രമണം നടത്തിയ സുനിലിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ആസിഡ് ആക്രമണ കേസിൽ ദീർഘകാലമായി തടവിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന ഹർജി കേട്ട ഡൽഹി ഹൈകോടതി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു പ്രതിരോധ മാർഗം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപെട്ടിരുന്നു. എന്നിരുന്നിട്ടും സംസ്ഥാനത്തും രാജ്യത്തും ഇത്തരത്തിലുള്ള അക്രമണങ്ങൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

English summary; Acid attack against a woman by her ex-husband in Palakkad.

Share on

മറ്റുവാര്‍ത്തകള്‍