June 07, 2026 |
Share on

പോളണ്ടിന്റെ പ്രഥമ വനിത, ട്രംപിന് കൊടുത്ത പണി! / വീഡിയോ

‘സ്വതന്ത്ര ലോകത്തിന്റെ പുതിയ നായികയാണ് പോളണ്ടിന്റെ പ്രഥമ വനിത’ എന്നാണ് ഇപ്പോള്‍ പ്രചാരണം

പോളണ്ടിന്റെ പ്രഥമ വനിത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കൊടുത്ത പണിയാണ് ഇപ്പോള്‍ ട്വിറ്ററിലെ വൈറല്‍.സംഭവം, പോളണ്ട് പ്രസിഡന്റ് അന്ധ്രേസ് സെബാസ്‌ററ്യന്‍ ഡ്യൂഡയും ഭാര്യ അഗതാ കോണ്‍ഹോസൂര്‍ ഡ്യൂഡയും- ട്രംപും മെലാനിയ ട്രംപും കണ്ടപ്പോള്‍ ട്രംപ്, ഡ്യൂഡക്ക് ഹസ്തദാനം നല്‍കുകയും സംസാരിക്കുകയും ചെയ്തു അഗത ഹസ്തദാനം നല്‍കാനായി ട്രംപിന്റെ അടുത്തേക്ക് എത്തി പെട്ടെന്ന് തിരിഞ്ഞ് മെലാനിയ്ക്ക് ഹസ്തദാനം നല്‍കി. ഹസ്തദാനം പ്രതീക്ഷിച്ച് ട്രംപി ഇളിഭ്യനായി ഇരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ‘സ്വതന്ത്ര ലോകത്തിന്റെ പുതിയ നായികയാണ് പോളണ്ടിന്റെ പ്രഥമ വനിത’ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×