June 06, 2026 |
Share on

‘പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ’ ; മോഹൻലാലിൻറെ പാട്ട് വൈറൽ /വീഡിയോ

ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹൻലാലാണ്

ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനായി രഞ്ജിത് സംവിധാനം ചെയുന്ന ചിത്രമാണ് ഡ്രാമ.
ഇരുവരും ഒന്നിക്കുന്ന ഡ്രാമയുടെ ‘പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ’ എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ സോങ് സാമുഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് . ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹൻലാലാണ്.

മണിക്കൂറുകൾക് ഉള്ളിൽ ഒരുലക്ഷത്തിൽ പരം ആളുകളാണ് യൂട്യൂബിൽ സത്യം വീഡിയോസ് പുറത്തു ഇറക്കിയ ഈ ഗാനം കണ്ടത് . വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×