മധ്യപ്രദേശിലെ കാമ്പയ്‌നുശേഷം ഐസ്‌ക്രീം ബ്രേക്കിനായി ഇന്‍ഡോര്‍ സിറ്റിയിലെ പ്രശസ്തമായ ’56 ഡങ്കന്‍’ കഫെയില്‍ ഐസ്‌ക്രീം കാത്തിരികുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.
കറുത്ത ടീഷര്‍ട്ടണിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്നൊപ്പവും ജ്യോതിരാദിത്യനൊപ്പവുമാണ് രാഹുല്‍ കഫെയില്‍ എത്തിയത്. ഐസ്‌ക്രീം ഉണ്ടകുന്നയാള്‍ പഴങ്ങളും സിറപ്പുകളും സംയുക്തമായി ചേര്‍ക്കുന്നത് കൗതകത്തോടെ നോക്കി നില്കുന്നത് രാഹുലിനെ വീഡിയോയില്‍ കാണാം.
ഐസ്‌ക്രീം ഉണ്ടാക്കുന്ന ആളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനും രാഹുല്‍ മറന്നില്ല. ഐസ്‌ക്രീം കഫയിലെ തരംഗമായി മാറിയ രാഹുലിന് ചുറ്റും ആളുകള്‍ തടിച്ചു കൂടുന്നതും കൂട്ടിത്തിലോരാളുടെ മകന് താന്‍ വാങ്ങിയ ഐസ്‌ക്രീം സ്പൂണുകൊണ്ട് വായില്‍വച്ച് നല്‍കുന്നതും വീഡിയോയില്‍ കാണാം.
കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്ന വീഡിയോ കാണാം..
Watch more such amazing videos on our Insta Stories https://t.co/C0Mr9TzMxd pic.twitter.com/EBpayBGMI9
— Congress (@INCIndia) October 29, 2018