June 03, 2026 |
Share on

ലൈംഗിക പീഡനം ആരോപിച്ച യുവതിയെ ഉമ്മവയ്ക്കുന്ന റൊണാള്‍ഡോയുടെ വീഡിയോ

റൊണാൾഡോ കാതറിനെ ഉമ്മ വയ്ക്കുന്നതും, വട്ടം ചുറ്റി പിടിക്കുന്നന്നതും വിഡിയോയിൽ കാണാം

അമേരിക്കന്‍ യുവതി ഉയര്‍ത്തിയ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായ സൂപ്പര്‍ താരം ക്രിസ്റ്റിയോനോ റൊണാള്‍ഡോയ്ക്ക് കുരുക്കാവുന്ന പുതിയ വീഡിയോയും എത്തി. റൊണാള്‍ഡോയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരി വയ്ക്കുന്നതരത്തിനുള്ള തെളിവുകളാണ് ഈ വീഡിയോ എന്നാണ് പ്രചരിക്കുന്നത്.

റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ റൊണാള്‍ഡോയും കാതറിനും ഒരുമിച്ച് നൃത്തം ചെയ്യുന്നതാണ്. റൊണാള്‍ഡോ കാതറിനെ ഉമ്മ വയ്ക്കുന്നതും, വട്ടം ചുറ്റി പിടിക്കുന്നന്നതും വീഡിയോയില്‍ ദൃശ്യങ്ങളില്‍ കാണാം

അതേ സമയം വീഡിയോ മാറ്റാരുടെയോ ആണെന്നും ഇത് റൊണാള്‍ഡോ അല്ലെന്നും കമന്റുകള്‍ എത്തുന്നുണ്ട്. ലാസ് വെഗാസില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു കാതിറിന്റെ ആരോപണം. പരാതി വ്യാജമാണെന്നും തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

https://www.azhimukham.com/sports-allegation-against-christiano-ronaldo-american-women-controversy-gireesh-writes/

https://www.azhimukham.com/news-update-sports-cristiano-ronaldo-left-out-of-portugal-squad-after-rape-claim/

Leave a Reply

Your email address will not be published. Required fields are marked *

×