UPDATES

വൈറല്‍

‘എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി, തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഞാന്‍ ജീവത്യാഗം ചെയ്യും’ : ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് യുവാവ്

‘ഇത് ഭീരുത്വമല്ല.. ഒരു ഹിന്ദു സമാജ സേവകന്‍ എന്ന നിലയില്‍ എന്റെ ധര്‍മം ആണ്. എന്റെ സമാജം അതിന്റെ സ്വാഭിമാനം തിരിച്ചു പിടിക്കണം, മഹാ സനാതന ധര്മത്തിന്റെ വൈവിധ്യങ്ങളെ കൊഞ്ഞനം കുത്തി പ്രാകൃതം എന്ന് വിധിയെഴുതുന്ന ഭരണ കൂടവും നീതി പീഠവും കണ്ണ് തുറക്കണം..’

                       

‘എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി.. ഹിന്ദു സമൂഹത്തിന് വേണ്ടി.. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഞാന്‍ ജീവത്യാഗം ചെയ്യും’ എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് യുവാവ്. കൊച്ചി സ്വദേശിയായ യുവാവാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധമായിട്ടാണ് യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് എത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഞാന്‍ ജീവത്യാഗം ചെയ്യുന്നു. എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി, ഹിന്ദു സമൂഹത്തിന് വേണ്ടി ‘ – ശ്രീരാജ് കൈമള്‍

വന്നു കയറിയ അതിഥികള്‍ക്കെല്ലാം കൈ നിറയെ വാരിക്കോരി കൊടുത്ത പൂര്‍വികരുടെ പിന്‍ഗാമിയാണ് ഞാന്‍. ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ വിരുന്നുകാര്‍ വീട്ടുകാര്‍ ആയി. അവര്‍ ആദ്യം കൈവച്ചത് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ആയിരുന്നു. സ്വത്ത് വഹകളും സമ്പത്തും കൊള്ളയടിച്ചു. എന്നിട്ടും വെറി തീരാതെ ചിലത് തകര്‍ക്കുകയും ചെയ്യും. ഇപ്പോള്‍ അതിന്റെ രീതി മാറി. അധികാരവും ഭൂരിപക്ഷവും ഹിന്ദുവിനായിട്ടും തന്റെ ക്ഷേത്രങ്ങളുടെ ഭരണവും സ്വത്തും സമ്പത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കണ്മുന്നില്‍ കൂടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ശബരിമല അതില്‍ അവസാനത്തെതായേ പറ്റൂ,

പറയാന്‍ കാരണം ഉണ്ട്. എന്റെ 19 ആം വയസില്‍ ആണ് ഞാന്‍ മുഴുവന്‍ സമയ ഹിന്ദുത്വ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ രാഷ്ട്രീയ പരമായോ ജാതി പരമായോ യാതൊരു വേര്‍തിരിവും എന്റെ സമൂഹത്തോട് കാണിച്ചിട്ടില്ല. ആ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇന്ന് എന്റെ സമാജത്തെ കുറച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.

വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ മാത്രം നടക്കുന്ന രാഷ്ട്രീയ കോമരങ്ങളില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിക്കരുത്. അരമനകളുടെയും മസ്ജിദുകളുടെയും മാത്രം സംരക്ഷകരായി അവര്‍ എന്നേ മാറി. സഭയെ ആക്രമിക്കുന്നു എന്നു വിലപിച്ചവരെയും ഇവിടെ കാണുന്നില്ല. എല്ലാ മതങ്ങളും ഒന്നാണ് നിങ്ങള്‍ പറഞ്ഞു പഠിപ്പിച്ച അന്യ മതസ്ഥരും ഈ വിഷയത്തില്‍ നിങ്ങളോടൊപ്പം ഇല്ല..

രണ്ടു മാസം മാത്രം പ്രായമുള്ള AHP – രാഷ്ട്രീയ ബജ്രംഗ്ദള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളില്‍ ഓരോരുത്തരിലും കനത്ത നിരാശയും ആത്മ വിശ്വാസമില്ലായ്മയും ബാധിച്ചിരിക്കുന്നു എന്നെനിക്ക് നിങ്ങളുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

‘എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ മല ചവിട്ടില്ല ‘, ‘കോടതിയെ മാനിക്കുന്നു പക്ഷേ വിധി അംഗീകരിക്കുന്നില്ല ‘എന്നൊന്നുമല്ല നിങ്ങള്‍ പറയേണ്ടത് ‘എന്നെ സംരക്ഷിക്കുന്ന അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങള്‍ മരണം വരെ പരിപാലിക്കുവാന്‍ ഞാന്‍ മുന്നിട്ടിറങ്ങും എന്നാണ്.. ‘ പിന്തുണയില്‍ നിന്നും നിങ്ങള്‍ ഓരോരുത്തരെയും പങ്കാളിത്തത്തിലേയ്ക്ക് എത്തിക്കാന്‍ ഞാന്‍ നോക്കിയിട്ട് ഇനി ഒരു വഴിയേ കാണുന്നുള്ളൂ. ‘ആത്മാഹൂതി ചെയ്യുക’

ഇത് ഭീരുത്വമല്ല.. ഒരു ഹിന്ദു സമാജ സേവകന്‍ എന്ന നിലയില്‍ എന്റെ ധര്‍മം ആണ്. എന്റെ സമാജം അതിന്റെ സ്വാഭിമാനം തിരിച്ചു പിടിക്കണം, മഹാ സനാതന ധര്മത്തിന്റെ വൈവിധ്യങ്ങളെ കൊഞ്ഞനം കുത്തി പ്രാകൃതം എന്ന് വിധിയെഴുതുന്ന ഭരണ കൂടവും നീതി പീഠവും കണ്ണ് തുറക്കണം…

എന്റെ ജീവത്യാഗം അതിന് കാരണമാകട്ടെ..

ഒന്നല്ലെങ്കില്‍ ആയിരം ‘ശ്രീരാജ്’മാര്‍ ധര്‍മ സംരക്ഷണത്തിനായി നാളെ മുതല്‍ നിരത്തിലിറങ്ങും എന്ന പ്രതീക്ഷയില്‍ 01.10.2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഹൈകോടതി ജംക്ഷനു മുന്‍പില്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്..

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഹിന്ദു മരണത്തെ ഭയക്കേണ്ട കാര്യമില്ല.. ഇതേ ചിന്ത ഏതെങ്കിലും സ്വാഭിമാനി ഹിന്ദുവിന് തോന്നുന്നുവെങ്കില്‍ അവര്‍ക്കും എന്റെ കൂടെ വരാം…

സ്വാമിയെ ശരണമയ്യപ്പ…’

ശബരിമലയില്‍ പോകുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യാന്‍ തയ്യാറെടുക്കുന്നവരേ, നിലപാടുള്ളവരെ പേടിക്കുന്നതെന്തിന്?

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

Share on

മറ്റുവാര്‍ത്തകള്‍