June 26, 2026 |
Share on

ആരും കാണാതെ ധോണിയെ പൊതിഞ്ഞുവച്ച സാക്ഷി/ വീഡിയോ

ധോണി വിരമിക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു

മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ധോണി വിരമിക്കണമെന്നാവശ്യം മുന്‍താരങ്ങള്‍ ഉയര്‍ത്തുകയും അതിനെ ക്യാപ്റ്റന്‍ കോഹ്ലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണു മുന്‍ നായകന്‍ വാര്‍ത്തയായി നില്‍ക്കുന്നത്.

എന്നാല്‍ ഈ നടക്കുന്ന ചര്‍ച്ചകളോ വിമര്‍ശനങ്ങളോ മഹിയെ കാര്യമായി ബാധിച്ചിട്ടില്ല. ഭാര്യ സാക്ഷി ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടാല്‍ അത് വ്യക്തമാണ്. മഹി കളി മതിയാക്കായാലും തുടര്‍ന്നാലും ക്യാപ്റ്റന്‍ കൂളിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഒരു കുറവും വരില്ലെന്ന് അറിഞ്ഞിട്ട് സാക്ഷി തന്നെ ചെയ്തതാണോ അതോ മഹിയുടെ മറ്റൊരു കുസൃതിയാണോ എന്നറിയില്ല, ഈ വീഡിയോയില്‍ ധോണിയെ ഒരു ബ്ലാങ്കറ്റ് കൊണ്ട് മൂടിപൊതിഞ്ഞു വച്ചിരിക്കുകയാണ്. ആരാധകരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കാനായിരുന്നെങ്കില്‍ പക്ഷേ പദ്ധതി വിജയിച്ചില്ല…മഹിയെ അവര്‍ കണ്ടു പിടിക്കുക തന്നെ ചെയ്തു

https://www.instagram.com/p/Bbb1n0lFs6H/?taken-by=sakshisingh_r

Leave a Reply

Your email address will not be published. Required fields are marked *

×