‘ഇത് എന്റെ പപ്പ’; ഫോട്ടോ കാട്ടി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന സനലിന്റെ മകന്‍/ വീഡിയോ

ഡിവൈഎസ്പി ഹരികുമാര്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മാലയിട്ട ഫോട്ടോ കാട്ടി 'ഇത് എന്റെ പപ്പ'യാണെന്ന് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്

ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് വിവാദത്തിലായിരിക്കുകയാണ്. ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും അപകടം നടന്ന സ്ഥലത്ത് പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്. കൂടാതെ നീതി കിട്ടിയില്ലെങ്കില്‍ സനലിന്റെ സഹോദരി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം സനലിന്റെ മകന്റെത് എന്ന് പേരില്‍ സോഷ്യല്‍ മീഡിയില്‍ ഒരു വീഡിയോ വൈറലാവുകയാണ്.  സനലിന്റെ മാലയിട്ട ഫോട്ടോ കാട്ടി ‘ഇത് എന്റെ പപ്പ’യാണെന്ന് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ കാണാം..

,

https://www.azhimukham.com/news-updates-sanal-kumar-murder-case-car-driver-response/

https://www.azhimukham.com/news-updates-sanal-kumar-murder-case-car-driver-response/

അഴിമുഖം ഡെസ്ക്:
Leave a Comment