June 26, 2026 |
Share on

“വല്ലാതങ്ങ് സുഖിപ്പിക്കണ്ട”: തന്നെ ദൈവത്തോട് ഉപമിച്ച മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സൗദി രാജാവിന്റെ ഉത്തരവ്

ദൈവത്തിന്റെ പര്യായങ്ങള്‍ക്ക് മനുഷ്യരായ വ്യക്തികള്‍ക്ക് നല്‍കുന്നതിനെ സൗദി മതപൗരോഹിത്യവും ഭരണകൂടവും കര്‍ശനമായി വിലക്കുന്നുണ്ട്.

ആരാധനയും ഭക്തിയും മൂത്ത് തന്നെ ദൈവത്തിന് തുല്യനെന്ന് വരെ വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പത്രത്തിന് സൗദി രാജാവിന്റെ ഉത്തരവ്. അല്‍ ജസീറ എന്ന് പേരുള്ള സൗദി പത്രത്തിലെഴുതിയ കോളത്തില്‍ രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ, ‘ഹലീം’ എന്നും ‘ഷദീദ് അല്‍ ഇഖാബ്’ എന്നുമാണ് റമദാന്‍ അല്‍ അന്‍സി എന്ന കോളമിസ്റ്റ് വിശേഷിപ്പക്കുന്നത്. ദൈവത്തിന്റെ പര്യായങ്ങള്‍ക്ക് മനുഷ്യരായ വ്യക്തികള്‍ക്ക് നല്‍കുന്നതിനെ സൗദി മതപൗരോഹിത്യവും ഭരണകൂടവും കര്‍ശനമായി വിലക്കുന്നുണ്ട്. സംഭവത്തില്‍ പത്രം മാപ്പ് പറഞ്ഞിരുന്നു. കോളമിസ്റ്റ് ഉപയോഗിച്ച് വാക്കുകളില്‍ അദ്ഭുതം പ്രകടിപ്പിച്ച് സല്‍മാന്‍ രാജാവ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അവ്വാദ് പബിന്‍ സാലി അലാവ്വാദിന് കത്തയച്ചതായി ഒകാസ് എന്ന സൗദി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വായനയ്ക്ക്: https://goo.gl/dJYPBa

Leave a Reply

Your email address will not be published. Required fields are marked *

×