ഗ്രാമഫോണിന്റെ പിന്‍ തകരാറിലാകുമ്പോള്‍ ചിലര്‍ ഒരേ ശബ്ദം ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരു ട്രോള്‍ വീഡിയോ ആണ്. ഈ വീഡിയോയില്‍ മോദി ഒരേ ശബ്ദങ്ങള്‍ ആവര്‍ത്തിക്കുകയാണ് – ഗാന്ധി, ഗാന്ധി, നെഹ്രു, നെഹ്രു, നെഹ്രു, ചാച്ചാ നെഹ്രു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, ഗാന്ധി, നെഹ്രു – മോദിയുടെ പല പ്രസംഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണിത്. ഏറ്റവും അവസാനം അമിത് ഷാ ചോദിക്കുന്നു – “മോദിജീ, ബതാവോ, ആപ്‌നേ ചാര്‍ സാല്‍ മേ ക്യാ കിയാ?” (മോദിജീ, പറയൂ താങ്കള്‍ നാല് വര്‍ഷം എന്താണ് ചെയ്തത്?). ഈ വീഡിയോ വീട്ടുകാരേയും കൂട്ടുകാരേയും കാണിക്കണമെന്നും എല്ലാവരും ആസ്വദിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിക്കുന്നു.
यह मनोरंजक वीडियो श्री 36 द्वारा प्रस्तुत किया गया है! मुझे आशा है कि आप इसे देखकर आनंद लेंगे! कृपया इसे अपने परिवार और दोस्तों के साथ SHARE करें ताकि वे भी इसका आनंद उठा सकें। pic.twitter.com/UQkolZw1Eo
— Rahul Gandhi (@RahulGandhi) December 9, 2018