July 16, 2026 |
Share on

വീണ്ടും സിവ ധോണി, വീണ്ടും മലയാളം പാട്ട് (വീഡിയോ)

24 മണിക്കൂര്‍ ആവുന്നതിന് മുമ്പ് തന്നെ 1.4 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. സിവയുടെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എംസ് ധോണിയുടെ രണ്ടര വയസുകാരിയായ മകള്‍ സിവ ഒരു ഇന്റര്‍നെറ്റ് സ്റ്റാര്‍ ആയി മാറിയിരിക്കുന്നു. പാട്ട് പാടല്‍, ചപ്പാത്തി പരത്തല്‍ തുടങ്ങിയ പല പരിപാടികളിലൂടെ രസകരമായ വീഡിയോകളുമായെത്തിയ സിവ ഇപ്പോള്‍ രണ്ടാമതും ഒരു മലയാളം പാട്ടാണ് പാടുന്നത്. അമ്പലപ്പുഴേ, ഉണ്ണക്കണ്ണനോട് നീ എന്ന പാട്ടിന് ശേഷം കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന പാട്ടാണ് സിവ പാടുന്നത്. ഇതും വൈറലായിരിക്കുകയാണ്. 24 മണിക്കൂര്‍ ആവുന്നതിന് മുമ്പ് തന്നെ 1.4 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. സിവയുടെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ഇഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ ധോണി ആരാധകരുടെ ആവശ്യം സിവ കുറച്ച് തമിഴ് പാട്ടുകള്‍ കൂടി പഠിച്ച് ഇതുപോലെ പാടണമെന്നാണ്.

#unwell n yet singing away #winterishere

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

Leave a Reply

Your email address will not be published. Required fields are marked *

×