June 05, 2026 |
Share on

ഞാന്‍ ഗേ-യാണ്, ‘നാന്‍ ഉന്നെ കാതലിക്കിറേന്‍’; പിറന്നാള്‍ ദിനത്തില്‍ ശ്രീദേവിക്ക് വന്ന ഒരു കത്ത്

‘നിങ്ങളോടുള്ള ഇഷ്ടം എനിക്ക് വളരെ ശക്തവും മറ്റ് എന്തിനേക്കാള്‍ വലുതുമാണ്’

നിത്യസുന്ദരി ശ്രീദേവിക്ക് പിറന്നാള്‍ ദിനത്തില്‍ (ഓഗസ്റ്റ്-13) വന്ന ഒരു കത്ത് ഹൃദയത്തില്‍ തൊടുന്ന ഒന്നായിരുന്നു. ഹരീഷ് അയ്യര്‍ എന്ന തമിഴ്‌നാട് സ്വദേശിയാണ് കത്ത് അയച്ചത്. കത്തിലെ പ്രസക്ത ഭാഗങ്ങള്‍-

‘പ്രിയപ്പെട്ട ശ്രീദേവി,
   നാന്‍ ഉന്നോ കാത്തലിക്കിറേന്‍.
   എന്റെ അമ്മയെക്കാള്‍ ഏഴു വയസ്സിനിളയതാണ് നിങ്ങള്‍. ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയാണ്. പക്ഷെ നിങ്ങളോടുള്ള ഇഷ്ടം എനിക്ക് വളരെ ശക്തവും മറ്റ് എന്തിനേക്കാള്‍ വലുതുമാണ്. മുപ്പത്തിനാലു വര്‍ഷമെടുത്ത് ‘സത്യമേവ ജയതേ’യുടെ ഈ സെറ്റില്‍ (ആമിര്‍ ഖാന്‍ ഷോ) ആദ്യമായി നിങ്ങളെ കാണുമ്പോള്‍ എന്റെ വികാരങ്ങള്‍ എനിക്ക് നിയന്ത്രിക്കാന്‍ ആകുന്നില്ല. ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല നിങ്ങളെ കാണുമെന്ന്. ഞാന് ഒരിക്കലും സ്വപ്‌നം പോലും കണ്ടിരുന്നില്ല നിങ്ങള്‍ എന്നെ ഹീറോ എന്ന് വിളിക്കുമെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് നിറഞ്ഞ കൂട്ട ബലാത്സംഗത്തിനരിയായകപ്പെട്ട സമയത്ത് നിങ്ങള്‍ എന്നെ സഹായിച്ചു.’ ഇങ്ങനെ പോകുന്നു ഹരീഷിന്റെ കത്ത്.

ഹരീഷിന്റെ കത്ത് വിശദമായി വായിക്കാന്‍- https://goo.gl/gKytvx

Leave a Reply

Your email address will not be published. Required fields are marked *

×