July 16, 2026 |
Share on

മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ട്രോളര്‍മാര്‍ ഏറ്റെടുത്തതിങ്ങനെ?

മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റവും ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ മീഡിയ ട്രോളര്‍മാരാണ്

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങി വെച്ച ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയാണ് പരോക്ഷ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. കുമാരസ്വാമിയെ ചലഞ്ച് ചെയ്ത മോഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായിട്ടായിരുന്നു കുമാരസ്വാമിയുടെ മറുപടി.

”എന്റെ ആരോഗ്യം സംബന്ധിച്ച് താങ്കള്‍ക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ഫിസിക്കല്‍ ഫിറ്റ്‌നെസ് എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മിലും എന്റെ ഡെയ്‌ലി വര്‍ക്കൗട്ടിന്റെ ഭാഗവുമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ ഡവലപ്‌മെന്റ് ഫിറ്റ്‌നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു” എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

വിരാട് കൊഹ്ലിയാണ് പ്രധാനമന്ത്രിയെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചത്. അതിന് മറുപടിയായി ഇന്നലെ മോഡി വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു. പോസ്റ്റിനോടപ്പം കുമാരസ്വാമിയെ ചലഞ്ച് ചെയ്യുകയുമായിരുന്നു. കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്ന വീഡിയോ ആണ് മോഡി പോസ്റ്റ് ചെയ്തത്.

മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റവും ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ മീഡിയ ട്രോളര്‍മാരാണ്. ട്രോളുകളുടെയും പരിഹാസങ്ങളുടെ എണ്ണം പെരുകിവന്നതോടെ #fitnesschallenge എന്ന ഹാഷ്ടാഗില്‍ മോദിയുടെ അഭ്യാസങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആകുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയമായ ഫിറ്റ്‌നസ് ചലഞ്ച് ട്രോളുകള്‍ ചുവടെ.

 

Leave a Reply

Your email address will not be published. Required fields are marked *

×