June 04, 2026 |
Share on

യുപിയില്‍ യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ് അംഗത്തിന് നാട്ടുകാരുടെ മര്‍ദ്ദനം (വീഡിയോ)

ജാസ് ഒബ്‌റോയ് എന്നയാളാണ് ട്വിറ്ററില്‍ നിന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സ്വാഭാവികമാണെന്ന് ജാസ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡ് അംഗത്തെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സദാചാര പൊലീസിംഗിന്റെ പേരില്‍ അക്രമം അഴിച്ച് വിടുന്ന ആന്റി റോമിയോ സ്‌ക്വാഡുകാരെ നാട്ടുകാര്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതായാണ് സൂചന. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു സ്ത്രീയാണ് മര്‍ദ്ദനത്തിന് തുടക്കം കുറിച്ചത്. ഷൂ കൊണ്ടായിരുന്നു അടി. പിന്നീട് മറ്റ് ചിലരും ഇതില്‍ പങ്ക് ചേര്‍ന്നു. കാവിഷാളിട്ട റോമിയോ സ്‌ക്വാഡുകാരന്‍ നിലത്ത് വീണു. നിലത്ത് വീണു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം ഒരു ദയയും കാണിച്ചില്ല. ജാസ് ഒബ്‌റോയ് എന്നയാളാണ് ട്വിറ്ററില്‍ നിന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സ്വാഭാവികമാണെന്ന് ജാസ് പറയുന്നു.

പൂവാലന്മാരെ നേരിടാന്‍ എന്ന പേരില്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് വലിയ വിവാദമുണ്ടാക്കിയിരുന്നു. കമിതാക്കള്‍ അടക്കമുള്ളവരെ ആക്രമിച്ചും പീഡിപ്പിച്ചും വ്യാപക അക്രമം അഴിച്ചുവിട്ടുമാണ് റോമിയോ സ്‌ക്വാ്ഡ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തകനെ മര്‍ദിക്കുന്ന വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും നാട്ടുകാരുടെ നടപടിയെ അനുകൂലിക്കുകയാണ്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×