July 28, 2026 |
Share on

വീട്ടുകാരറിയാതെ കാറുകൊണ്ട് ഇറങ്ങി; 13-കാരി സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് ബോധം കെട്ട് വീണു/ വീഡിയോ

വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ പെണ്‍കുട്ടി കാര്‍ എടുത്തുകൊണ്ട് ഇറങ്ങിയതാണ്

13 വയസുകാരി ഓടിച്ച കാര്‍ സൈക്കിള്‍ യാത്രികനെ ഇടിച്ചു വീഴ്ത്തിയിട്ടും ഒരു പരിക്കും ഇല്ലാതെ എഴുന്നേറ്റ് നില്‍ക്കുന്ന യാത്രികന്റെയും, ഭയന്ന് ബോധം കെട്ട് വീഴുന്ന പെണ്‍കുട്ടിയുടെയും വീഡിയോ ശ്രദ്ധേയമാവുകയാണ്. ബ്രസീലിലെ റിയോയിലാണ് സംഭവം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സൈക്കിള്‍ യാത്രികനെ ഇടിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ തെറിച്ചു വീഴുന്ന സൈക്കിള്‍ യാത്രികനെകൊണ്ട് കാര്‍ ഒരു മരത്തില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്നും പുറത്തു ഇറങ്ങിയ പെണ്‍കുട്ടി ഭയന്ന് തലകറങ്ങി വീഴുന്നതും കാണം. വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ പെണ്‍കുട്ടി കാര്‍ എടുത്തുകൊണ്ട് ഇറങ്ങിയതാണ് എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×