June 26, 2026 |
Share on

മാവോ സെദൊങ് തിരിച്ചുവന്നിരിക്കുന്നു: പുതിയ ചൈനയില്‍ ഇടം തേടി…

പുതിയ ചൈനയില്‍ തന്റെ ഇടം തേടുകയാവുമോ മാവോ? അറിയില്ല.

ചൈനയിലെ ഒരു വിമാനത്താവളമാണ്. ഒരു യുവാവ് ബെഞ്ചിലിരുന്ന് മൊബൈലില്‍ എന്തോ വീഡിയോ കാണുന്നുണ്ട്. പിന്നിലെ ബഞ്ചില്‍ എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞ് മറ്റൊരാള്‍ ഇരിക്കുന്നു. ഒരു യുവതി കുറച്ചപ്പുറത്ത് നില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു പഴയ സഫാരി സ്യൂട്ടൊക്കെ ഇട്ട് കഷണ്ടിത്തലയനായ ഒരു മനുഷ്യന്‍ ബാഗുകളുമായി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നത്. അല്ല, പിന്നില്‍ ആ  നില്‍ക്കുന്ന മനുഷ്യനാരാണ്?  ആരായാലും പെട്ടെന്ന് ഞെട്ടിപ്പോകും.

ജനകീയ വിപ്ലവ ചൈനയുടെ ചെയര്‍മാന്‍ സഖാവ് മാവോ സെദൊങ് (സെ തുങ്). അതേ കഷണ്ടിത്തല, അതേ സഫാരിസ്യൂട്ട്, മുഖഛായയില്‍ ചെറിയ വ്യത്യാസമുണ്ട്. എന്നാല്‍ തള്ളിക്കൊണ്ടുപോകുന്ന ട്രാവല്‍ ബാഗ് മാറ്റിനിര്‍ത്തിയാല്‍ അല്‍പ്പം അകലത്ത് നിന്ന് നോക്കിയാല്‍ മാവോ തന്നെ. ചെയര്‍മാന്‍ മാവോ 2017ല്‍ പുനര്‍ജ്ജനിച്ചിരിക്കുന്നു. പുതിയ ചൈനയില്‍ തന്റെ ഇടം തേടുകയാവുമോ മാവോ? അറിയില്ല. ഏതായാലും മാവോയുടെ ഈ ഡ്യൂപ്പ് ആരെന്ന് വ്യക്തമായിട്ടില്ല. ‘ഷാങ്ഹായിസ്റ്റ്’ എന്ന ഫേസ്ബുക്ക് പേജിലാണ് 10 സെക്കന്റുള്ള ഈ ചെറിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×