ഭര്‍ത്താവ് ഭാര്യയെ നോക്കി പ്രണയാതുരനായി പാടി. വിവാഹ മോചന കേസ് പോലീസ് സ്റ്റേഷനില്‍ ഒത്തു തീര്‍പ്പായി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഝാന്‍സി പോലീസ് സ്‌റ്റേഷനില്‍ ഫാമിലി കൌണ്‍സലിംഗിന് എത്തിയതായിരുന്നു ഭാര്യ. ഭാര്യയെ കണ്ട ഉടനെ ഭര്‍ത്താവിന് ഉള്ളിലെ പ്രണയം അടക്കാനായില്ല. അത് പാട്ടായി പുറത്തെക്കൊഴുകി. തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യ പിണക്കമെല്ലാം മറന്ന് ഭര്‍ത്താവിന്റെ തോളിലേക്ക് ചാഞ്ഞു. സംഭവം കണ്ട് ചുറ്റും കൂടിയവര്‍ക്കും പോലീസുകാര്‍ക്കും സന്തോഷം അടക്കാനായില്ല. അവര്‍ കയ്യടിച്ച് രണ്ടു പേരെയും പ്രോത്സാഹിപ്പിച്ചു.
ബദ്‌ലാപുര്‍ എന്ന ചിത്രത്തിലെ ജീനാ ജീനാ എന്ന ഗാനമാണ് ഭര്‍ത്താവ് ആലപിച്ചത്. സംഗതി എന്തായാലും ഏറ്റു. കേസ് കോടതിയില്‍ കയറാതെ പോലീസുകാരുടെ കൌണ്‍സലിംഗില്ലാതെ ഒത്തുതീര്‍പ്പായി.
പ്രണയത്തിന്റെ വിജയം എന്ന കുറിപ്പോടെ ഐപിഎസ് ഓഫീസര്‍ മധൂര്‍ വര്‍മയാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്.