June 04, 2026 |
Share on

‘സദാമിന്റെ പ്രതിമ ഞാന്‍ മറിച്ചിട്ടു, ഇന്ന് അത് തിരികെ കൊണ്ടുവരണമെന്നാണാഗ്രഹം’/വീഡിയോ

ഒരു സദാം പോയപ്പോള്‍ ആയിരം സദാമുമാരാണ് ഇറാഖിലിപ്പോള്‍ ഉള്ളത്

‘സദാമിന്റെ പ്രതിമ അന്ന് ഞാന്‍ മറിച്ചിട്ടു, ഇന്ന് അത് തിരികെ കൊണ്ടുവരണമെന്നാണാഗ്രഹിക്കുന്നത്. പക്ഷെ അതിന് എനിക്ക് പേടിയുണ്ട്. ചിലപ്പോള്‍ അവര്‍ എന്നെ കൊന്നുകളയും’ ഇത് ഇറാഖിലെ സദ്ദാം ഹുസൈനെ വെറുത്ത പലരില്‍ ഓരാളുടെ വാക്കുകളാണ്. ഖാദിം ഷരീഫ് ഹസ്സന്‍ ല്‍-ജബൂരി സദാം ഹുസൈന്റെ ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്കായിരുന്നു.

ഒന്നര വര്‍ഷത്തോളം സദാം ഭരണകൂടം ജയിലിലിട്ട് പീഡിപ്പിച്ച് ഖാദിമിന്റെ പതിനഞ്ചോളം ബന്ധുക്കളെ സദാമിന്റെ സൈനികര്‍ വധിച്ചിട്ടുണ്ട്. അമേരിക്ക ഇറാഖ് പിടിച്ചെടുത്ത് സദാമിനെ പിടികൂടിയപ്പോള്‍ സന്തോഷിച്ച ഖാദിം ഇപ്പോള്‍ ദു:ഖിക്കുകയാണ്. സദാമിന്റെ കാലത്തുണ്ടായിരുന്നതിനെക്കാള്‍ കുഴപ്പത്തിലാണ് ഇന്ന് ഇറാഖ്.

ഒരു സദാം പോയപ്പോള്‍ ആയിരം സദാമുമാരാണ് ഇറാഖിലിപ്പോള്‍ ഉള്ളതെന്നാണ് ഖാദിം പറയുന്നത്. ബുഷും ബ്ലയറും തങ്ങളോട് കള്ളം പറയുകയായിരുന്നുവെന്നും ഇറാഖിനെ പൂര്‍ണമായും നശിപ്പിച്ചുകളഞ്ഞു അവര്‍ എന്നാണ് ഖാദിം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×