June 05, 2026 |
Share on

എംഎന്‍എസ് ഗുണ്ടകള്‍ തനുശ്രീ ദത്തയെ ആക്രമിച്ചത് നാന പടേക്കര്‍ക്ക് വേണ്ടിയോ; 2008ലെ വീഡിയോ പുറത്ത് വന്നു

ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവമുണ്ടായത്.

നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് എത്തി. എംഎന്‍എസ് (മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) പാര്‍ട്ടി അനുനായികള്‍ തനുശ്രീ ദത്തയെ 2008-ല്‍ ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവമുണ്ടായത്. തനുശ്രീയും മാതാപിതാക്കളും കാറിനകത്തിരിക്കുമ്പോളാണ് എംഎന്‍എസ് ഗുണ്ടകള്‍ ആക്രമിച്ചത്. നാന പടേക്കറിന്റെ ലൈംഗികാവശ്യത്തിന് വഴങ്ങാതിരുന്നപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടപെട്ടാണ് ഗുണ്ടകളെ വിട്ട് ആക്രമിച്ചത് എന്ന് തനുശ്രീ പറഞ്ഞിരുന്നു.

നാന പടേക്കറില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടായിട്ടുള്ള കാര്യവും നാന പടേക്കറുടെ നിര്‍ദേശ പ്രകാരം എംഎന്‍എസ് ഗുണ്ടകള്‍ തന്റെ മാതാപിതാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ച കാര്യവും തനുശ്രീ ദത്ത എന്‍ഡിവിയോട് വെളിപ്പെടുത്തിയിരുന്നു. തന്റെ കാര്യത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണ പരസ്യമായി ഉണ്ടാകില്ലെന്നും തനുശ്രീ ദത്ത പറയുന്നു.സിനിമ മേഖല പിന്നില്‍ നിന്നുള്ള പിന്തുണ നല്‍കും, പക്ഷേ അവര്‍ ഒരിക്കലും മുന്നിലേക്ക് വരികയോ ആരെയെങ്കിലും എതിര്‍ക്കാനോ ഒപ്പം പ്രവര്‍ത്തിക്കില്ലെന്നു പറയാനോ തയ്യാറാകില്ലെന്നാണ് തനുശ്രീ ദത്ത ചൂണ്ടിക്കാണിക്കുന്നത്.

https://www.azhimukham.com/cinema-tanushree-dutta-allegation-against-nana-patekar/

https://www.azhimukham.com/cinemanews-amitabhbachchan-hypocrat-tanushreedutta/

Leave a Reply

Your email address will not be published. Required fields are marked *

×