June 26, 2026 |
Share on

മില്‍ക്ക് ഷേക്ക് തലവഴി ഒഴിച്ചു; ജോലിക്കാരി യുവതിയെ കുനിച്ച് നിര്‍ത്തി ഇടിച്ചു/ വീഡിയോ

സബറീനയുടെ മേല്‍ വസ്ത്രം കീറിപോവുകയും എറീക്കയില്‍ നിന്ന് ധാരാളം തല്ലുവാങ്ങുന്നതും വീഡിയോയില്‍ കാണാം

മക്‌ഡോണാള്‍ഡിന്റെ ജോലിക്കാരി കസ്റ്റമറിനെ തല്ലുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിഗുകളിലെ ഒന്ന്. സംഭവത്തെ കുറിച്ച് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്- എറിക്കാ ചാഓള എന്ന ജോലിക്കാരിയോട് സബറീന ഫോണ്ട്‌ലെയര്‍ എന്ന യുവതി ഒരു കപ്പ് വെള്ളം ആവിശ്യപ്പെട്ടു. വെള്ളം സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്ന ജോലിക്കാരിയുടെ പ്രതികരണത്തെ തുടര്‍ന്ന് ഇരുവരും വഴക്ക് ആരംഭിച്ചു.

ദേഷ്യം വന്ന സബറീന തന്റെ കൈയിലുണ്ടായിരുന്ന മില്‍ക്ക് ഷേക്ക് എറിക്കയുടെ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും കടന്ന് തല്ലില്‍ അവസാനിക്കുകയായിരുന്നു. സബറീനയുടെ മേല്‍ വസ്ത്രം കീറിപോവുകയും എറീക്കയില്‍ നിന്ന് ധാരാളം തല്ലുവാങ്ങുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×