July 16, 2026 |
Share on

അമിത വേഗത്തില്‍ വന്ന ബല്‍റാമിന്റെ വാഹനം പൊലീസുകാരന്റെ കയ്യില്‍ തട്ടി; സൈഡ് മിറര്‍ ഒടിഞ്ഞുവീണു (വീഡിയോ)

അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ സൈഡ് മിറര്‍ പൊലീസുകാരന്റെ കയ്യില്‍ തട്ടി എന്ന് വീഡിയോ വ്യക്തമാക്കുന്നു.

പാലക്കാട് കൂടല്ലൂരില്‍ ക്ഷീര സഹകരണ സംഘത്തിന്റെ പരിപാടിയ്ക്കായി വന്ന തന്റെ വാഹനത്തിന് നേരെ ‘സിപിഎം ക്രിമിനലുകള്‍’ ആക്രമണം നടത്തുകയായിരുന്നു എന്നാണ് തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം ഇന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ പറഞ്ഞത്. എന്നാല്‍ വിടി ബല്‍റാമിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവര്‍ത്തകരെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന പൊലീസുകാരന്റെ കയ്യിലിടിച്ചാണ് ബല്‍റാം സഞ്ചരിച്ചിരുന്ന ഇന്നോവയുടെ സൈഡ് മിറര്‍ ഒടിഞ്ഞുവീണതെന്നാണ് വീഡിയോയില്‍ കാണുന്നത്. സിപിഎമ്മുകാര്‍ നടത്തിയെന്ന് പറയുന്ന ആക്രമണം വീഡിയോയില്‍ വ്യക്തമാകുന്നില്ല. അതേസമയം അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ സൈഡ് മിറര്‍ പൊലീസുകാരന്റെ കയ്യില്‍ തട്ടി എന്ന് വീഡിയോ വ്യക്തമാക്കുന്നു. പൊലീസുകാരനെ ആരെങ്കിലും തള്ളിയിതാണോ എന്നും വ്യക്തമല്ല.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×