ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കാന്‍ നല്‍കാത്തതിനാല്‍ ജനമധ്യത്തില്‍ ഭാര്യയുടെ ആത്മഹത്യ ഭീഷണി/ വീഡിയോ

യുവതിയുടെ ശ്രദ്ധ തെറ്റിയ സമയത്ത് ഭര്‍ത്താവ് യുവതിയെ എടുത്തുയര്‍ത്തി കൊണ്ട് കരയ്ക്ക് കൊണ്ടുവരുകയായിരുന്നു

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കാന്‍ നല്‍കാത്തതിനാല്‍ ജനമധ്യത്തില്‍ ഭാര്യയുടെ ആത്മഹത്യ ഭീഷണി. ഭര്‍ത്താവിന്റെ ഫോണ്‍ കിട്ടാത്തതിനാല്‍ യുവതി പുഴയ്ക്ക് കുറുകെയുള്ള പൈപ്പില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. യുവതിയെ അനുനയിപ്പിക്കാന്‍ ഭര്‍ത്താവും അമ്മയും ആകുന്നത് നോക്കിയിട്ട് വഴങ്ങാതെ ഇരുന്ന യുവതി തിരിച്ച് ഇറക്കാന്‍ ഫയര്‍ ഫോഴ്‌സും പോലീസും എത്തി. എന്നിട്ടും യുവതി വഴങ്ങിയില്ല. അവസാനം യുവതിയുടെ ശ്രദ്ധ തെറ്റിയ സമയത്ത് ഭര്‍ത്താവ് യുവതിയെ എടുത്തുയര്‍ത്തി കൊണ്ട് കരയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഫയര്‍ ഫോഴ്‌സും അയാളെ സഹായിച്ചു. ഏതായാലും യുവതിയെ പോലീസ് കൂട്ടികൊണ്ടുപേയെങ്കിലും പിന്നീട് വിട്ടയച്ചു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment