June 26, 2026 |
Share on

സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഡാന്‍സിംഗ് അങ്കിളി’ന്റെ പുതിയ വീഡിയോ ആല്‍ബം കാണാം

ഒരു വിവാഹ വേദിയിൽ ഭാര്യയ്‌ക്കൊപ്പം ഡാൻസ് ചെയ്ത സഞ്ജീവ് ശ്രീവാസ്തവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഡാന്‍സിംഗ് അങ്കിളിന്റെ പുതിയ വീഡിയോ ആല്‍ബം പുറത്ത്. ചാച്ചാ നാച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ജാസിം ആണ്. ബെന്നി ദയാലും ജാസിമും ചേര്‍ന്നാണ് ഗാനാലാപനം.

ഒരു വിവാഹ വേദിയിൽ ഭാര്യയ്‌ക്കൊപ്പം ഡാൻസ് ചെയ്ത സഞ്ജീവ് ശ്രീവാസ്തവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു. ഇതേ തുടർന്ന് വിവിധ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ അദ്ദേഹം അതിഥിയായെത്തി. പിന്നീട ആണ് ഡാന്‍സിംഗ് അങ്കിൾ കൂടുതൽ ശ്രദ്ധേയനാകുന്നത്. ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപകനാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

×