June 05, 2026 |
Share on

മൂന്ന് റസ്ലിംഗ് വീരന്മാരെ വടംവലിയില്‍ തോല്‍പ്പിച്ച രണ്ടര വയസുകാരന്‍/ വീഡിയോ

ഈ രണ്ടര വയസുകാരന്‍ ഒരു പുലിയാണല്ലോ എന്നു മാത്രം കരുതരുതേ…

റിക്കോഷെറ്റ്, ഫാബിയന്‍ എയ്ഷനര്‍, കില്ലിയന്‍ ഡയാന്‍; അവര്‍ മൂന്നുപേരും WWE( World Wrestling Entertainment ) യില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ റസ്ലേഴ്‌സ് ആയിരുന്നു. മസില്‍പെരുത്ത നല്ല ഒന്നാന്തരം ഗുസ്തിവീരന്മാര്‍. പക്ഷേ, മൂന്നുപേരും കൂടി ചേര്‍ന്നിട്ടും ഒരു വടംവലിയില്‍ അതും അപ്പുറത്ത് ഒരേയൊരാള്‍ മാത്രമായിരുന്നിട്ടും ജയിക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞാലോ! വിശ്വസിക്കാന്‍ പ്രയാസമല്ലേ… പക്ഷേ, സത്യമാണത്. ഈ മൂന്ന് റെസ്ലേഴ്‌സും ഒരുമിച്ച് തോല്‍വി സമ്മതിച്ച ഒരു വടംവലി മത്സരത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആണ്. അപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും തോന്നുന്ന സംശയം, ഈ മല്ലന്മാര്‍ ഒരുമിച്ച് നിന്നിട്ടുപോലും തോല്‍ക്കാന്‍ മനസിലാതെ നിന്ന എതിരാളി ആരാണാണെന്ന്. പറയാം, അതൊരു രണ്ടര വയസുകാരന്‍ ആണെന്നു കൂടി പറഞ്ഞാല്‍ നിങ്ങള്‍ ഒരുപക്ഷേ മുഖം ചുളിച്ചേക്കാം… വെറുതെ പറഞ്ഞതല്ല, ആള്‍ക്ക് പ്രായം രണ്ടര വയസ് മാത്രം. പക്ഷേ, അതൊരു മനുഷ്യനല്ല. ഒരു സിംഹകുട്ടി. അതേ, രണ്ടര വയസുള്ള സിംഹ കുട്ടിയോടാണ് മൂന്നു റസ്ലിംഗ് വീരന്മാരും അടിയറവ് പറഞ്ഞത്. ടെക്‌സാക്‌സിലെ സാന്‍ അന്റോണിയോ മൃഗശാലയിലാണ് റസ്ലിംഗ് വീരന്മാരും സിംഹ കുട്ടിയും തമ്മിലുള്ള വടംവലി നടന്നത്. ഇരുമ്പ് ഗ്രില്ലിന് അപ്പുറത്തായിരുന്നു സിംഹകുട്ടി നിന്നിരുന്നത്. ഗ്രില്ലിന്റെ നടുവിലൂടെയുള്ള സുക്ഷിരത്തിലൂടെ കയറ്റിയ കയറിന്റെ ഇപ്പുറത്തെ അറ്റത്ത് റസ്ലിംഗ് താരങ്ങളും അപ്പുറത്ത് കയര്‍ തന്റെ വായില്‍ കടിച്ചു പിടിച്ച് സിംഹവും. കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടും മൂന്നു ഗുസ്തിക്കാരും ആവുന്നത്ര പരിശ്രമിച്ചിട്ടും കയറും കടിച്ചു പിടിച്ചു നിന്നിടത്തു നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയില്ല അവന്‍… ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് മൃഗശാലക്കാര്‍ ഒരു വെല്ലുവിളിയും നടത്തുന്നുണ്ട്. എത്ര റസ്ലിംഗ് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ധൈര്യമുണ്ട് ഈ രണ്ടര വയസുകാരന്‍ സിംഹക്കുട്ടിയെ തോല്‍പ്പിക്കാന്‍ എന്ന്…ഇനി വരുന്നവര്‍ മൂന്നുപേരില്‍ കൂടിയാലും കുഴപ്പമില്ലത്രേ!!!

ഈ വീഡിയോ കണ്ടു നോക്കൂ;

Leave a Reply

Your email address will not be published. Required fields are marked *

×