June 06, 2026 |
Share on

സിഎന്‍എന്‍ ചാനലിനോടുള്ള പക ട്രംപ് തീര്‍ത്തത് ഇങ്ങനെ

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് സിഎന്‍എന്‍ ചാനലിനോട് ട്രംപ് ഈ പകപോക്കല്‍

അമേരിക്കന്‍ പ്രസിഡന്റിന് മാധ്യമങ്ങളോടുള്ള പക കുപ്രസിദ്ധമാണ്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് സിഎന്‍എന്‍ ചാനലിനോട് ട്രംപ് നടത്തിയ ഒരു പകപോക്കല്‍ ഇപ്പോള്‍ വൈറലാണ്. സിഎന്‍എന്‍ ചാനലിനെ ട്രംപ് ഇടിക്കുന്ന ഒരു മോര്‍ഫ് വീഡിയോ ആണ് സംഭവം. വീഡിയോ ട്രംപ് തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

2007-ല്‍ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്‌റില്‍ ഫ്രോഞ്ചസി ഉടമ വിന്‍സി മക്മാനെ ഇടിച്ച വീഡിയോയാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. മക്മാന്റെ തലയുടെ സ്ഥാനത്ത് സിഎന്‍എന്‍ ലോഗോയാണ് കൊടുത്തിരിക്കുന്നത്. ട്രംപ് അനുകൂല ഇന്റര്‍നെറ്റ് ഫോറം ഷെയര്‍ ചെയ്ത വീഡിയോ ട്രംപ് തന്റെ സ്വകാര്യ ട്വിറ്ററിലൂടെയും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയും റീട്വീറ്റ് ചെയ്തു.

‘ഫ്രോഡ് ന്യൂസ് സിഎന്‍എന്‍’ എന്നാണ് ട്രംപ് ട്വീറ്റിന് നല്‍കിയ അടിക്കുറിപ്പ്. അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ചാനലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

×