റഷ്യയുടെ അധികാരതലപ്പത്ത് അഴിച്ചുപണി നടത്തി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. തൻ്റെ ദീർഘകാല സഖ്യകക്ഷിയും പ്രതിരോധമന്ത്രിയുമായ സെർജി ഷോയ്ഗുവിനെ സെക്യൂരിറ്റി കൗൺസിൽ ആയി നിയമിക്കാനൊരുങ്ങുകയാണ് പുടിൻ.
2012 മുതൽ അദ്ദേഹം റഷ്യയുടെ പ്രതിരോധമന്ത്രി പദം വഹിക്കുന്നുണ്ട്. 68 കാരനായ ഷോയിഗു സുരക്ഷാ കൗൺസിലിൻ്റെ തലവനായി നിയമിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഷോയിഗുവിന് പകരം ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് ആ പദവി ഏറ്റെടുക്കുമെന്ന് റഷ്യൻ പാർലിമെന്റിൽ നിന്ന് ലഭിക്കുന്ന വിവരം.
യുക്രനുമായുള്ള യുദ്ധത്തിൽ അദ്ദേഹം വലിയ പങ്കു വായിച്ചിട്ടുണ്ട്. നിലവിലെ കൗൺസിലിന് പകരം ഷോയിഗു ചുമതയേൽക്കണമെന്ന് പുടിൻ ആഗ്രഹിക്കുന്നതായി സർക്കാർ രേഖകൾ കാണിക്കുന്നു. നിലവിൽ കൗൺസിലിന്റെ ചുമതല വഹിക്കുന്ന നിക്കോളായി പട്രൂഷേവവിന് ഇനി എന്ത് പദവി നൽകുമെന്നത് വ്യക്തമാക്കിയിട്ടില്ല.
ഷോയിഗുവിന് പ്രസിഡൻ്റ് പുടിനുമായി അടുത്ത ബന്ധമുണ്ട്, അദ്ദേഹത്തെ പലപ്പോഴും തൻ്റെ ജന്മനാടായ സൈബീരിയയിൽ മത്സ്യബന്ധന യാത്രകൾക്ക് കൊണ്ടുപോകറുണ്ട്. സൈനിക പശ്ചാത്തലം ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന് പ്രതിരോധ വകുപ്പാണ് പുടിൻ നൽകിയത്, റഷ്യയുടെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്താൻ കഴിഞ്ഞത് ഇതോടെയാണ്. സിവിൽ എഞ്ചിനീയറായ ഷോയ്ഗു 1990 കളിലാണ് ദുരന്ത നിവാരണ മന്ത്രാലയത്തിൻ്റെ തലവനായി ഉയരുന്നത്.
2023-ൽ, റഷ്യയുടെ യുദ്ധത്തിൻ്റെ നടത്തിപ്പിനെച്ചൊല്ലി വാഗ്നർ കൂലിപ്പടയുടെ മേധാവി പ്രിഗോഷിനുമായി ഷോയിഗു തമ്മിലുള്ള വാക്ക് തർക്കങ്ങൾ പൊതു ഇടത്തിൽ ചർച്ചയായിരുന്നു. മോസ്കോയ്‌ക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയ പ്രിഗോഷിന്റെ , വൈറലായ ഓഡിയോ സന്ദേശങ്ങളിൽ പലപ്പോഴും ഷോയിഗുവിനെ പരിഹസിച്ചിരുന്നു. ഓഗസ്റ്റിൽ ഒരു വിമാനപകടത്തിൽ പ്രഗോഷിൻ കൊല്ലപ്പെട്ടു. മരണത്തിൽ റഷ്യൻ സർക്കാരിന് പങ്കുണ്ടെന്ന വാദം സർക്കാർ തള്ളിയിരുന്നു.
ഷോയിഗുവിന് പകരക്കാരനായി നിയമിക്കുന്നത് സൈനിക പരിചയം കുറവുള്ള ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ്. രാഷ്ട്രീയ നിരീക്ഷകർ പറയുന്നതനുസരിച്ച് പുടിൻ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ യുദ്ധശ്രമങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഷോയിഗുവിൻ്റെ സ്ഥാനം ദുർബലമായതിനാൽ അദ്ദേഹത്തിന് ജോലി നഷ്‌ടപ്പെടുമെന്ന് കുറച്ച് നാളുകളായി സംസാരം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തെ മാറ്റിസ്ഥാപിച്ചതിൽ അതിശയിക്കാനില്ലെന്ന് ബിബിസി റഷ്യ എഡിറ്റർ സ്റ്റീവ് റോസെൻബർഗ് പറഞ്ഞു. പ്രതിരോധ മന്ത്രിയായി ഒരു സാമ്പത്തിക വിദഗ്ധൻ ഉള്ളത് റഷ്യയുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളെയാണ് പ്രതിഫലിപ്പിക്കുന്നത്.റഷ്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിലാണ്, അതിനാൽ യുദ്ധത്തിന് ആവശ്യമായ പണം പ്രതിരോധ മന്ത്രാലയത്തിന് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.പ്രസിഡൻ്റ് പുടിനെപ്പോലെ റഷ്യൻ ഓർത്തഡോക്സ് സഭയുമായി അടുപ്പമുള്ളയാളാണ് അദ്ദേഹം. കരാട്ടെയും റഷ്യൻ യുദ്ധവിനോദമായ സാംബോയും തൻ്റെ ചെറുപ്പത്തിൽ പരിശീലിച്ച പ്രസിഡണ്ട് പുടിനെപ്പോലെ അദ്ദേഹവും ആയോധനകലയിൽ തത്പരനാണെന്ന് പറയപ്പെടുന്നു. ഉപപ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, അദ്ദേഹം പുടിൻ്റെ സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹം സാമ്പത്തിക വികസന മന്ത്രിയായിരുന്നു.2014-ൽ ക്രിമിയ പിടിച്ചടക്കുന്നതിനെ പിന്തുണച്ച പ്രസിഡൻ്റിൻ്റെ സാമ്പത്തിക സംഘത്തിലെ ഏക അംഗം അദ്ദേഹമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
റഷ്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ 87% വോട്ടോടെ വിജയിച്ച പുടിൻ അഞ്ചാം തവണയും പ്രസിഡന്റ് ആയി ചുമതലയേറ്റിരുന്നു.
English summary ; Vladimir Putin set to transfer Sergei Shoigu from Russian defence ministry