ഡിജിറ്റൽ ഇന്ത്യയിൽ നടന്നത് ഡിജിറ്റൽ വോട്ടുകൊള്ള തന്നെ. വോട്ട് ചോരി വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശരി വയ്ക്കുന്ന തെളിവുകൾ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ഇസിഐ നെറ്റിലും ആപ്പിലും ഇ- സൈൻ ഫീച്ചർ അവതരിപ്പിച്ചിരിക്കയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ ആലന്ദ്, മഹാരാഷ്ട്രയിലെ രാജുറ എന്നിവിടങ്ങളിൽ ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ആരോപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ നീക്കം.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും അപേക്ഷിക്കുന്നവർക്ക് ആധാർ ബന്ധിത ഫോൺ നമ്പറുകൾ ഉപയോഗിച്ച് പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ‘ഇ-സൈൻ’ ഫീച്ചർ സെപ്റ്റംബർ 23ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐ നെറ്റ് പോർട്ടലിൽ ലഭ്യമായിരിക്കും. ഈ പുതിയ സംവിധാനമനുസരിച്ച്, ഫോം 6 പ്രകാരം പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്നവരും ഫോം 7 പ്രകാരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നവരും ഇനി ഒരു ‘ഇ-സൈൻ’ ഉപയോഗിക്കേണ്ടത് നിർബന്ധമാണ്.
പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകൻ ഉപയോഗിക്കുന്ന വോട്ടർ കാർഡിലെ പേരും ആധാർ കാർഡിലെ പേരും ഒന്നായിരിക്കണം. കൂടാതെ, നൽകുന്ന ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിച്ച നമ്പർ തന്നെയായിരിക്കണം. ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷകൻ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ഹോസ്റ്റ് ചെയ്യുന്ന ഒരു ഇ-സൈൻ പോർട്ടലിലേക്ക് നയിക്കപ്പെടും. അവിടെ അപേക്ഷകൻ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
കർണാടകയിലെ വോട്ടർ പട്ടിക ക്രമക്കേടിനെക്കുറിച്ച് രാഹുൽ ഗാന്ധി സെപ്റ്റംബർ 18ന് നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ ഫീച്ചർ വന്നിരിക്കുന്നത്. കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽ ഏകദേശം 6,018 വോട്ടുകൾ വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച്, വോട്ടർമാരെ ഒരു സോഫ്റ്റ്‌വെയർ വഴി നീക്കം ചെയ്തു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസ് വിജയിച്ച ബൂത്തുകളെ ലക്ഷ്യമിട്ടാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബൂത്തുകളിൽ ക്രമനമ്പർ 1ലുള്ള വോട്ടർമാരെ ഉപയോഗിച്ചാണ് നീക്കം ചെയ്യാനുള്ള അപേക്ഷകൾ നൽകിയത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നിരുന്നു.
അലന്ദ് മണ്ഡലത്തില്‍ ഒരു ബൂത്ത് തല ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഈ ക്രമക്കേട് പുറത്തുവരാന്‍ സഹായിച്ചത്. ഉദ്യോഗസ്ഥന്റെ അമ്മാവന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തത് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നമ്പറുകള്‍ ഉപയോഗിച്ചാണ് വോട്ട് നീക്കം ചെയ്തത്. വോട്ടറുടെ പേരില്‍ അക്കൗണ്ട് വ്യാജമായി ഉണ്ടാക്കിയാണ് ഇത് ചെയ്തത്. ഇത്തരത്തില്‍ വോട്ട് കൊള്ളയ്ക്ക് നിരവധിപ്പേര്‍ വിധേയരായെന്ന് തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്.
സോഫറ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രീകൃത നിലയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വോട്ട് കൊള്ള നടത്തിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആയി അപേക്ഷ നല്‍കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കര്‍ണാടകയിലെ സിഐഡി 18 മാസത്തതിനിടെ 18 തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങള്‍ ആരാഞ്ഞു. ഡെസ്റ്റിനേഷന്‍ ഐപി, ഡിവൈസ് ഡെസ്റ്റിനേഷന്‍ പോര്‍ട്ട്, ഒടിപി ട്രെയില്‍ എന്നി മൂന്ന് വിവരങ്ങള്‍ തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല. ഇതിന് പുറമേ മഹാരാഷ്ട, ഹരിയാന, യുപി എന്നിവിടങ്ങളിലും വലിയ തോതില്‍ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
content summary: Vote theft controversy, Evidence supports Rahul’s allegations, Election Commission caught in a bind after latest website update
This post was last modified on September 25, 2025 12:14 pm
Leave a Comment