June 15, 2026 |
Share on

മാണിക്കെതിരെ വിഎസ് വീണ്ടും; ബജറ്റവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി വഷളാകും

അഴിമുഖം പ്രതിനിധിധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി വഷളാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് വിഎസ് വീണ്ടും ആവര്‍ത്തിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഇപ്പോഴത്തേതിലും നാണം കെട്ട അനുഭവമുണ്ടാകും. ബാര്‍ കോഴക്കേസില്‍ മാണിക്കു ക്ലീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്താണ് അവകാശമെന്നും വി.എസ്.അച്യുതാനന്ദന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകിലെ കരാറുകാര്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി വഷളാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് വിഎസ് വീണ്ടും ആവര്‍ത്തിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഇപ്പോഴത്തേതിലും നാണം കെട്ട അനുഭവമുണ്ടാകും. ബാര്‍ കോഴക്കേസില്‍ മാണിക്കു ക്ലീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്താണ് അവകാശമെന്നും വി.എസ്.അച്യുതാനന്ദന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകിലെ കരാറുകാര്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ്. മാണിക്കെതിരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 6ന് ഇടതുമുന്നണി ചേരാനിരിക്കെയാണ് വിഎസിന്റെ പ്രതികരണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×