July 17, 2026 |
Share on

വിഎസിനെതിരെയുള്ള പാര്‍ട്ടി നിലപാട് മയപ്പെടുന്നു

അഴിമുഖം പ്രതിനിധി സിപിഎം വിഎസിനെതിരെയുള്ള നിലപാട് മയപ്പെടുത്തുന്നു. വിഎസിനെതിരെ ഇന്നലെ പാസാക്കിയ പ്രമേയം നടപടിയല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളന വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.  വിഎസിന്റെ കത്ത് പിബി പരിശോധിക്കും. കത്ത് പത്രത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു.  അതിനിടെ ആലപ്പുഴ സമ്മേളന നഗരിക്ക് സമീപം വിഎസ് അനുകൂല ലഘുലേഖകള്‍ വ്യാപകമായി പ്രചരിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒറ്റുകാരെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ പിണറായി വിജയനും, ജി സുധാകരനുമെതിരെ രൂക്ഷമായ […]

അഴിമുഖം പ്രതിനിധി

സിപിഎം വിഎസിനെതിരെയുള്ള നിലപാട് മയപ്പെടുത്തുന്നു. വിഎസിനെതിരെ ഇന്നലെ പാസാക്കിയ പ്രമേയം നടപടിയല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളന വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. 

വിഎസിന്റെ കത്ത് പിബി പരിശോധിക്കും. കത്ത് പത്രത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു. 

അതിനിടെ ആലപ്പുഴ സമ്മേളന നഗരിക്ക് സമീപം വിഎസ് അനുകൂല ലഘുലേഖകള്‍ വ്യാപകമായി പ്രചരിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒറ്റുകാരെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ പിണറായി വിജയനും, ജി സുധാകരനുമെതിരെ രൂക്ഷമായ വിമര്‍ശനമാണുള്ളത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×