July 17, 2026 |
Share on

വിഎസിനെതിരെ നടപടി പാടില്ലെന്ന് പിബി കമ്മീഷന്‍

അഴിമുഖം പ്രതിനിധി അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ നടപടി പാടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍. വിഎസിനെ സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടറിയേറ്റിലോ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കും. നിലവില്‍ വിഎസിനെതിരെ നടപടി എടുത്ത് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്നാണ് കേന്ദ്ര നോതൃത്വത്തിന്‌റെ നിലപാട്. ഈ സാഹചര്യത്തില്‍ പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായി രൂപീകരിച്ച പൊളിറ്റ് ബ്യൂറോ കമ്മീഷന്‌റെ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി. നാളത്തെ പിബി യോഗം […]

അഴിമുഖം പ്രതിനിധി

അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ നടപടി പാടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍. വിഎസിനെ സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടറിയേറ്റിലോ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കും.

നിലവില്‍ വിഎസിനെതിരെ നടപടി എടുത്ത് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്നാണ് കേന്ദ്ര നോതൃത്വത്തിന്‌റെ നിലപാട്. ഈ സാഹചര്യത്തില്‍ പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായി രൂപീകരിച്ച പൊളിറ്റ് ബ്യൂറോ കമ്മീഷന്‌റെ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി. നാളത്തെ പിബി യോഗം കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഉള്‍പ്പെടുത്തണമെന്നതാണ് വി എസിന്‍റെ പ്രധാന ആവശ്യം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×