Continue reading “ഉത്തേജക മരുന്നുപയോഗം; ഇന്ത്യക്ക് മൂന്നാം സ്ഥാനം”

" /> Continue reading “ഉത്തേജക മരുന്നുപയോഗം; ഇന്ത്യക്ക് മൂന്നാം സ്ഥാനം”

"> Continue reading “ഉത്തേജക മരുന്നുപയോഗം; ഇന്ത്യക്ക് മൂന്നാം സ്ഥാനം”

">

UPDATES

കായികം

ഉത്തേജക മരുന്നുപയോഗം; ഇന്ത്യക്ക് മൂന്നാം സ്ഥാനം

Avatar

                       

അഴിമുഖം പ്രതിനിധി

ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേടിന്റെ മൂന്നാംസ്ഥാനം. 2014ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കായികതാരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. വാഡ(വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി)യാണ് പട്ടിക തയ്യാറാക്കിയത്.

2014ല്‍ നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടവരുടെ എണ്ണം 1693. ഇതില്‍ 148 പേരുമായി റഷ്യ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 123 പേരുമായി ഇറ്റലി രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 96 പേരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. 2013 ല്‍ വാഡ തയ്യാറാക്കിയ പട്ടികയിലും ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് പരിശോധനയില്‍ പരാജയപ്പെട്ടവരുടെ എണ്ണം 91 ആയിരുന്നു.

അതേസമയം റഷ്യ രണ്ടാം തവണയും ഒന്നാം സ്ഥാനത്ത് വന്നിരിക്കുകയാണ്. നേരത്തെ ഉത്തേജക മരുന്നിന്റെ അമിതോപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയെ അത്‌ലറ്റിക്‌സിലെ എല്ലാ വിഭാഗങ്ങളിലും നിന്നും വാഡ വിലക്കിയിരുന്നു. ഈ വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെങ്കില്‍ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ രാജ്യം കര്‍ശനനടപടിയെടുക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഉത്തേജക മരുന്നുപയോഗം കൂടുതലായി കണ്ടുവരുന്ന മത്സരയിനങ്ങളായി വാഡ പറയുന്നത് അത്‌ലറ്റിക്‌സും ബോഡി ബില്‍ഡിങ്ങുമാണ്. ഇവയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈക്ലിംഗ്, ഭാരോദ്വഹനം, പവര്‍ ലിഫ്റ്റിങ്, ഫുട്‌ബോള്‍, ഗുസ്തി, റഗ്ബിസ അക്വാട്ടിക്‌സ് എന്നിവയിലും ഉത്തേജകനരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വാഡ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍