July 15, 2025 |
Share on

വൈകി ഉണരുന്നത് നേരത്തെ ഉണരുന്നതിനേക്കാൾ ഗുണപ്രദം; പഠനങ്ങൾ പറയുന്നു

ബുദ്ധിമുട്ടി നേരത്തെ എഴുന്നേൽക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു…

ഉറക്കമാണ് എല്ലാ രോഗങ്ങള്‍ക്കുമുള്ള ആദ്യത്തെ മരുന്നെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളുടെ ശരീരത്തെ മുഴുവന്‍ സുഖപ്പെടുത്തുകയും ഉണര്‍ന്ന ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും. ഇന്ത്യയില്‍, നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനുമുള്ള ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും, എന്നാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിനേക്കാള്‍ വൈകി എഴുന്നേല്‍ക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു പുതിയ ഗവേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. waking up late rising early a neurologist sleep.

ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, രാത്രിയില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നവരുടെ വൈജ്ഞാനിക പ്രവര്‍ത്തനം നേരത്തെ എഴുന്നേല്‍ക്കുന്നവരേക്കാള്‍ മികച്ചതായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 26,000 ആളുകളില്‍ നടത്തിയ ഗവേഷണ പ്രകാരം രാത്രി വൈകി ഉണര്‍ന്നിരിക്കുകയും രാവിലെ താമസിച്ച് ഉണരുകയും ചെയ്യുന്നവരില്‍ ബുദ്ധി, യുക്തി, ഓര്‍മശക്തി എന്നിവ മികച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. waking up late rising early a neurologist sleep.

ഈ പ്രതിഭാസം വിശദമായി മനസ്സിലാക്കാം

ഒരു വ്യക്തിയുടെ സ്ലീപ്പിംഗ് പാറ്റേണ്‍ നിര്‍ണ്ണയിക്കുന്ന ക്രോണോടൈപ്പുകള്‍.

‘ക്രോണോടൈപ്പുകള്‍ ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്നവയാണ്, ഇതില്‍ മാറ്റങ്ങള്‍ക്ക് വരുത്താന്‍ കഴിയില്ല. രാത്രി വൈകി ഉറങ്ങുന്നവരുടെ ക്രോണോടൈപ്പ് വൈകി ഉറങ്ങാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നു. അതേസമയം ലാര്‍ക്ക് ക്രോണോടൈപ്പ് ഉള്ള ആളുകള്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ആളുകള്‍, ജോലി സംബന്ധമായ കാര്യങ്ങളോ ജീവിതശൈലിയോ കാരണം വ്യത്യസ്ത ഉറക്ക സമയങ്ങള്‍ പിന്തുടരുന്നവരാണ്. മെലറ്റോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ സൈക്കിള്‍ പ്രകാരം രാത്രി 12 മണിക്ക് മുന്‍പായി ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ, രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്നവര്‍, ജനിതക സ്വഭാവത്തെ പരിഗണിക്കാതെ നേരത്തെ എഴുന്നേല്‍ക്കുന്നവരെക്കാള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നു.

ആളുകള്‍ അവരുടെ ക്രോണോടൈപ്പിനെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് വിപരീത ഫലം നല്‍കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. കൃത്യമായി ഉറക്കസമയം കണ്ടെത്തുന്നതിനും പിന്തുടരുന്നതിനും അതിനെ നിരീക്ഷിക്കുകയും നിങ്ങളുടെ ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ തന്നെ പഠിക്കുകയും വേണം, ഇത് വളരെ പ്രധാനമാണ്.

എത്ര നേരം ഉറങ്ങണം?

പ്രായപൂര്‍ത്തിയായവര്‍ക്ക് ആവശ്യമായ ഉറക്കം ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയുള്ള നിര്‍ബന്ധിതമാണ്. ഏഴ് മണിക്കൂറില്‍ താഴെയോ ഒമ്പത് മണിക്കൂറില്‍ കൂടുതലോ ഉറങ്ങുന്ന സന്ദര്‍ഭങ്ങളില്‍, ഒരാള്‍ക്ക് അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഒരു വ്യക്തിക്ക് ആവശ്യമായതിനെക്കാള്‍ കുറഞ്ഞ ഉറക്കം ലഭിക്കുന്ന സന്ദര്‍ഭങ്ങളിലും അപകടസാധ്യത വളരെ കൂടുതലാണ്. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 

content summary; waking up late rising early a neurologist sleep.

Leave a Reply

Your email address will not be published. Required fields are marked *

×