June 08, 2026 |
Share on

അവിജിത് റോയിക്ക് പിന്നാലെ വാഷികുര്‍ റഹ്മാന്‍

അഴിമുഖം പ്രതിനിധി അവിജിത് റോയിക്ക് പിന്നാലെ മറ്റൊരു ബ്ലോഗര്‍ കൂടി ബംഗ്ലാദേശില്‍ മത മൌലികവാദികളുടെ കത്തിക്കിരയായി. വാഷികുര്‍ റഹ്മാന്‍ എന്ന ബ്ലോഗ്ഗര്‍ ആണ് തിങ്കളാഴ്ച രാവിലെ ധാക്കയിലെ തിരക്കേറിയ തെരുവില്‍ അക്രമികളുടെ വെട്ടേറ്റു മരിച്ചത്.വടിവാളുമായി രണ്ടു അക്രമികളെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി ഹുമയൂണ്‍ കബീര്‍ പറഞ്ഞു, മതേതരത്വവാദി അവിജിത് റോയ് എന്ന യുഎസ് ബ്ലോഗ്ഗര്‍ കഴിഞ്ഞ മാസം ധാക്കയില്‍ വെച്ച് കൊല്ലപ്പെട്ടത് സമാനമായ രീതിയിലാണ്. ശിക്ഷിക്കപ്പെട്ട മുസ്ലിം നേതാവിനെതിരെ പ്രകടനം നടത്തിയതിനു ഹുമയൂണ്‍ ആസാദ് എന്ന […]

അഴിമുഖം പ്രതിനിധി

അവിജിത് റോയിക്ക് പിന്നാലെ മറ്റൊരു ബ്ലോഗര്‍ കൂടി ബംഗ്ലാദേശില്‍ മത മൌലികവാദികളുടെ കത്തിക്കിരയായി. വാഷികുര്‍ റഹ്മാന്‍ എന്ന ബ്ലോഗ്ഗര്‍ ആണ് തിങ്കളാഴ്ച രാവിലെ ധാക്കയിലെ തിരക്കേറിയ തെരുവില്‍ അക്രമികളുടെ വെട്ടേറ്റു മരിച്ചത്.വടിവാളുമായി രണ്ടു അക്രമികളെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി ഹുമയൂണ്‍ കബീര്‍ പറഞ്ഞു,

മതേതരത്വവാദി അവിജിത് റോയ് എന്ന യുഎസ് ബ്ലോഗ്ഗര്‍ കഴിഞ്ഞ മാസം ധാക്കയില്‍ വെച്ച് കൊല്ലപ്പെട്ടത് സമാനമായ രീതിയിലാണ്. ശിക്ഷിക്കപ്പെട്ട മുസ്ലിം നേതാവിനെതിരെ പ്രകടനം നടത്തിയതിനു ഹുമയൂണ്‍ ആസാദ് എന്ന ബ്ലോഗര്‍ 2013ല്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മതനിപേക്ഷതാവാദികളായ ബ്ലോഗര്‍മാരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍  ബംഗ്ലാദേശില്‍ പതിവായിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുരക്ഷിത സാഹചര്യം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഭരണാധികാരികള്‍ക്ക് മനസിലാക്കാനുള്ള ഒരു വേക്കപ്പ് കാള്‍ ആണ് ഇതെന്ന് ആംനസ്റ്റി ഇന്റ്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×