വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്. ദിവസങ്ങള്‍ നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജനവിധി തേടുന്നത്. വിജയപ്രതീക്ഷയോടെയാണ് മൂന്ന് മുന്നണികളും പ്രചരണരംഗത്ത് ശ്രദ്ധേയമായത്. പരസ്യപ്രചരണം അവസാനിച്ചതോടെ മുന്നണികള്‍ ഇന്ന് നിശ്ശബ്ദപ്രചരണത്തിലാണ്. ഇരു മണ്ഡലങ്ങളിലും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്.People’s verdict is being sought after days of campaigning.
ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും, യുഡിഎഫിനായി രമ്യ ഹരിദാസും, എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇരുമണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. മണ്ഡലങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവരായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നാളെ ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. വയനാട് ലോക്സഭാ മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിങ് സ്റ്റേഷനുകളാണ് ഉപതിരഞ്ഞെടുപ്പില്‍ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കള്ളപ്പണം ഒഴുക്കാന്‍ ശ്രമിക്കുന്നു, നിയമ വിരുദ്ധമായി കിറ്റ് വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളും സജീവമാണ്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട സജീവ ശ്രമത്തിലും തിരക്കിട്ട നീക്കങ്ങളിലുമൊക്കെയാണ് മൂന്ന് മുന്നണികളും.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി ഇരുമണ്ഡലങ്ങളിലും വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മണ്ഡലം രൂപീകരിച്ച് 59 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ചേലക്കര നിയമസഭാമണ്ഡലം. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിലുള്ളത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള 15-ാം തിരഞ്ഞെടുപ്പും, ആദ്യ ഉപതിരഞ്ഞെടുപ്പുമാണ് പട്ടികജാതി സംവരണ മണ്ഡലം കൂടിയായ ചേലക്കരയിലേത്. തിരഞ്ഞെടുപ്പുകളില്‍ എല്ലാംതന്നെ ചേലക്കര ചര്‍ച്ചയാകാറുണ്ടെങ്കിലും ഇക്കുറിയുള്ള ഉപതിരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്. മണ്ഡലം രൂപീകരിച്ചത് മുതല്‍ ഇന്നുവരെ അതായത്, കാല്‍നൂറ്റാണ്ട് തുടര്‍ച്ചയായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലം ഇക്കുറിയും അത് ആവര്‍ത്തിക്കുമോ അതോ അടിയൊഴുക്കുകള്‍ ഉണ്ടാകുമോ എന്ന കാര്യങ്ങളും പ്രവചനാതീതമാണ്.
ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 10,143 പേര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പേര് ചേര്‍ത്ത പുതിയ വോട്ടര്‍മാരാണ്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കും.
പാലക്കാടും നവംബര്‍ 13ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കല്‍പാത്തി രഥോത്സവത്തെ തുടര്‍ന്ന് നവംബര്‍ 20 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണ്ഡലങ്ങളിലെയും ജനവിധി എന്താകുമെന്ന് അറിയണമെങ്കില്‍ 23 വരെ കാത്തിരുന്നേ മതിയാകൂ.
People’s verdict is being sought after days of campaigning.
content summary; Wayanad and Chelakkara will seek referendum tomorrow