July 07, 2026 |
Share on

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ഒരു മരണം

ഒരാളുടെ നില അതീവ ഗുരുതരം

വയനാട് മേപ്പാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കപാതയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ഒരു മരണം. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയവരെ മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.

Wayanad: Three dead in landslide at tunnel construction site

Leave a Reply

Your email address will not be published. Required fields are marked *

×