June 04, 2026 |

തൊട്ടതെല്ലാം പൊന്നാക്കി അതിസമ്പന്നര്‍; ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 2 ട്രില്യണ്‍ ഡോളറിന്റെ വര്‍ധന

2023 വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് വർധനവ്

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് രണ്ട് ട്രില്ല്യൺ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 2023 വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് വർധനവ്. പ്രതിദിനം 5.7 ബില്ല്യൺ എന്ന തോതിലാണ് വർധനവുണ്ടാകുന്നത്.

ചാരിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അടുത്ത 10 വർഷത്തിനിടെ ലോകത്ത് അഞ്ച് പുതിയ ട്രില്യണയർമാർ പുതുതായി ഉണ്ടാകുമെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷത്തെ പ്രവചനത്തിൽ ഈ കണക്ക് 10 വർഷത്തിനിടെ ഒരു ട്രില്യണയർ എന്നതായിരുന്നു.

തിങ്കളാഴ്ച്ച ആരംഭിക്കുന്ന വാർഷിക വേൾഡ് എക്കണോമിക് ഫോറത്തിന്റെ മീറ്റിങിനായി ലോകത്തിലെ നിരവധി നേതാക്കളും, ബിസിനസ് എക്‌സിക്യൂട്ടീവുകളും, അതിസമ്പന്നരും സ്വിസ് സ്‌കീ റിസോർട്ടായ ദാവോസിൽ എത്തിയതോടെയാണ് ടേക്കേഴ്‌സ് നോട്ട് മേക്കേഴ്‌സ് എന്ന റിപ്പോർട്ട് പുറത്ത് വന്നത്.

അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ലോകത്തെ ശതകോടീശ്വരന്മാരുടെ ആസ്തിയെക്കുറിച്ചുള്ള് ഓക്‌സ്ഫാമിന്റെ പഠനം. ടെസ്‌ല, സ്‌പേസ് എക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക് എന്നിങ്ങനെയുള്ള നിരവധി ശതകോടീശ്വരന്മാരെ ട്രംപ് തന്റെ അടുത്ത ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുമെന്നും, ഏറ്റവും സമ്പന്നരായ യുഎസ് പൗരന്മാർക്ക് വലിയ തോതിലുള്ള നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ലോകബാങ്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്ന ആളുകളുടെ കണക്ക് പുറത്തുവിട്ടു. പ്രതിദിനം 6.85 ഡോളറിൽ താഴെ മാത്രം വരുമാനമുള്ള ആളുകളുടെ എണ്ണത്തിൽ 1990ന് ശേഷം ഇതുവരെ മാറ്റമുണ്ടായിട്ടില്ല, ഇന്നത്തെ ലോകജനസംഖ്യയുടെ 44 ശതമാനത്തിന് തുല്യമാണിത്. ലോകത്ത് 10 സ്ത്രീകളിലൊരാൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു, പ്രതിദിനം 2.15 ഡോളറിൽ താഴെയാണ് സ്ത്രീകളുടെ ശരാശരി വരുമാനം. ഇതിനർത്ഥം പുരുഷന്മാരെക്കാൾ 24.3 ദശലക്ഷം സ്ത്രീകൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ്.

ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി മന്ദഗതിയിലാണെന്ന് ഓക്‌സ്ഫാം മുന്നറിയിപ്പ് നൽകി.

G7 രാജ്യങ്ങളിൽ ഏറ്റവുമധികം സമ്പത്തുള്ളത് യുകെയിലെ ശതകോടീശ്വരന്മാരുടെ കയ്യിലാണ്. ഈ സമ്പത്തിന്റെ അളവ് പ്രതിദിനം 35 പൗണ്ട് എന്ന നിലയിൽ വർധിച്ച് 2024 ഓടു കൂടി 182 ബില്യൺ പൗണ്ടിലെത്തി.

ആഗോള സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ വർധിച്ചുവരുന്ന ഷെയർ മൂല്യങ്ങളാണ് ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ വർധനവിന്റെ പ്രധാന കാരണം. ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളുടെ 80 ശതമാനവും റസിഡൻഷ്യൽ പ്രോപ്പർട്ടികളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ നിന്നും അധികമായി 20 എന്ന തോതിൽ വർധിച്ച് 2,769 എന്ന നിലയിലെത്തി. ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 12 മാസത്തിനുള്ളിൽ 13 ട്രില്യൺ ഡോളറിൽ നിന്ന് 15 ട്രില്യൺ എന്ന കണക്കിലേക്ക് ഉയർന്നു, ഇത് എക്കാലത്തെയും രണ്ടാമത്തെ വർധനവാണ്. ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ സമ്പത്ത് പ്രതിദിനം 100 മില്യൺ ഡോളർ എന്ന രീതിയിൽ വർധിച്ചു. ഒരു രാത്രികൊണ്ട് ഇവർക്ക് സമ്പത്തിന്റെ 99ശതമാനം നഷ്ടപ്പെട്ടാലും അവർ ശതകോടീശ്വരന്മാരായി തന്നെ തുടരും.

സമ്പത്തിന്റെ ഭൂരിഭാഗവും സമ്പാദിച്ചതല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 60 ശതമാനം അനന്തരാവകാശമായി ലഭിച്ചതോ, അല്ലെങ്കിൽ അഴിമതിയിലൂടെ നേടിയതോ, കുത്തകയിൽ പങ്കാളികളാകുന്നതിലൂടെ ലഭിച്ചതോ ആണെന്ന് പഠനങ്ങൾ കാണിക്കുന്നു. ലോക സമ്പത്തിന്റെ 18ശതമാനം കുത്തക അധികാരത്തിലൂടെ ലഭിച്ചതാണെന്നും വ്യക്തമാകുന്നു.

content summary; Wealth of world’s billionaires grew by $2tn in 2024, report finds

Leave a Reply

Your email address will not be published. Required fields are marked *

×