June 04, 2026 |
Share on

വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് കൂട്ടിയത് 195 രൂപ

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല

പടിഞ്ഞാറന്‍ ഏഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ആഗോള എണ്ണവില വര്‍ധിപ്പിച്ചതിന് പിന്നാലെ, രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം വാണിജ്യ സിലിണ്ടറുകള്‍ക്ക് 195.50 രൂപയാണ് വര്‍ധിപ്പിച്ചത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഡല്‍ഹിയില്‍ 19 കിലോയുടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 2,078.50 രൂപയാണ്. ഇതിനുമുമ്പ് മാര്‍ച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. മാര്‍ച്ച് 7-ന് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് (14.2 കിലോ) 60 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ ഒരു ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തീയതിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെയും എല്‍പിജിയുടെയും വില പുതുക്കി നിശ്ചയിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധം ഊര്‍ജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ആഗോള എണ്ണവിലയില്‍ ഏകദേശം 50 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലിറ്ററിന് 2 രൂപ വീതം കുറച്ചതിന് ശേഷം ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 94.72 രൂപയും ഡീസലിന് 87.62 രൂപയുമാണ് വില.

Content Summary: West Asia Conflict; Prices of commercial LPG were hiked by Rs 195.50 in India. Domestic cooking gas LPG rate Unchanged

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×