June 26, 2026 |
Share on

പിടിച്ചെടുത്ത ഒമ്പത് ലക്ഷത്തിലധികം ലിറ്റര്‍ മദ്യം എലി കുടിച്ചു വറ്റിച്ചെന്ന് ബിഹാര്‍ പോലീസ്!

പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം കാണാതാവുന്നതായി മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണം

ബിഹാറിലെ എലികള്‍ കൊടും മദ്യപാനികളായി മാറിയിരിക്കുകയാണെന്നാണ് സംസ്ഥാന പോലീസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയശേഷം പോലീസ് പിടിച്ചെടുത്ത ഒമ്പത് ലക്ഷത്തിലധികം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുവറ്റിച്ചുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം കാണാതാവുന്നതായി മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്.

പിടിച്ചെടുത്ത കുറച്ച് കുപ്പികള്‍ നശിപ്പിച്ചുവെന്നും ബാക്കി എലികള്‍ കുടിച്ചു വറ്റിച്ചുവെന്നും അടുത്തകാലത്ത് നടന്ന സംസ്ഥാന പോലീസിന്റെ ഒരു യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. പാറ്റ്‌ന സോണല്‍ ഐജി വിഷയത്തെ കുറിച്ച് അന്വേഷിച്ചതായും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും എഡിജിപി എസ് കെ സിംഗാള്‍ പിടിഐയോട് പറഞ്ഞു. ഇതിനിടെ മദ്യം മോഷ്ടിച്ചു കുടിച്ച ബിഹാര്‍ പുരുഷ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മല്‍ സിംഗിനെയും അംഗമായ ഷംസേര്‍ സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതല്‍ വായിക്കൂ: https://goo.gl/rgzzGt

Leave a Reply

Your email address will not be published. Required fields are marked *

×